രണ്ട് ആര്‍എസ്എസ് പ്രവർത്തകരാണ് രാജ്ഭവനിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്,താനല്ല ഗവർണറാണ് പ്രോട്ടോകോൾ ലംഘിച്ചതെന്ന് വി ശിവന്‍കുട്ടി

Published : Jun 29, 2025, 10:26 AM ISTUpdated : Jun 29, 2025, 10:30 AM IST
rajbhavan sivankutty

Synopsis

ഭാരതാംബയെ വച്ചുകൊണ്ടുള്ള ഒരു പരിപാടിക്കുമില്ല

തിരുവനന്തപുരം:ഭാരതാംബയിൽ കത്തിലെ കുത്ത് തുടരുന്നു.ശിവൻകുട്ടിയുടെ ഇറങ്ങിപ്പോക്ക് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്ന ഗവർണ്ണറുടെ കത്തിന്  മുഖ്യമന്ത്രി മറുപടി  നല്‍കിയതിന്  പിന്നാലെ  പ്രതികരണവുമായി മന്ത്രി തന്നെ രംഗത്തെത്തി.ഗവർണറാണ് പ്രോട്ടോകോൾ ലംഘിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതാംബയെ വച്ചുകൊണ്ടുള്ള ഒരു പരിപാടിക്കുമില്ല  രണ്ട് RSS പ്രവർത്തകരാണ് രാജ്ഭവനിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്‍റെ  തലവനായ തന്നെ അപമാനിച്ചെന്നായിരുന്നു രാജേന്ദ്ര ആർലേക്കറുടെ വിമർശനം. എന്നാൽ ഭരണഘടന തൊട്ട് സത്യം ചെയ്ത മന്ത്രി എങ്ങിനെയാണോ പെരുമാറേണ്ടെത് അതാണ് ചെയ്തതെന്ന് പിണറായി മറുപടി നല്‍കി. അതേ സമയം ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങൾക്ക് അപ്പുറം കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രങ്ങൾ ഔദ്യോഗിക പരിപാടികളിൽ വെക്കരുതെന്ന് പറഞ്ഞ് ഗവർണ്ണർക്കാണ് വീഴ്ചയെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിക്കുന്നു. -

മുഖ്യമന്ത്രിയുടെ മറുപടിക്ക് വീണ്ടും രാജ്ഭവൻ കത്ത് നൽകാൻ സാധ്യതയുണ്ട്. അതിൽ മന്ത്രിക്കെതിരെ നടപടി എന്തെങ്കിലും ആവശ്യപ്പെടുമോ എന്നാണ് ആകാംക്ഷ. ഭാരതാംബയിൽ വിശ്വാസത്തിനപ്പുറം ഗവർണ്ണർ നൽകിയ വിശദീകരണങ്ങൾക്ക് ഭരണഘടനാ പരിരക്ഷയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ