
കണ്ണൂര്‍: തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് ബിജെപി ധാരണയെന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ആ ധൈര്യത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.ശബരിനാഥനെ ഇറക്കിയാലും കോർപ്പറേഷൻ പിടിക്കാൻ ആവില്ല.വി.ഡി സതീശൻ തന്നെ മത്സരിച്ചാലും LDF മികച്ച വിജയം നേടും.കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
എൽഡിഎഫ്- ബിജെപി പോരിനിടെ തിരുവനന്തപുരം കോർപ്പറേഷനിൽ കാര്യമായ റോളില്ലാതെ പോകുന്ന സമീപകാല നാണക്കേട് മാറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുൻ എംഎൽഎ യും കെപിസിസി ജനറൽ സെക്രട്ടറിമായ ശബരീനാഥൻറെ എൻട്രിയാണ് ഹൈലൈറ്റ്. കവടിയാർ വാർഡിലാണ് ശബരി ഇറങ്ങുന്നത്. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ലെങ്കിലും മുൻനിരയിൽ ശബരിയുണ്ട്. പട്ടികയിലെ ഇളമുറക്കാരി കെഎസ് യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണ സുരേഷ്. തലസ്ഥാനത്തെ കെഎസ് യു സമരങ്ങളുടെ അമരത്തുള്ള വൈഷ്ണ മത്സരിക്കുന്നത് സിപിഎമ്മിൻറെ സിറ്റിംഗ് സീറ്റ് മുട്ടടയിൽ . യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വഴുതക്കാട്. മുൻ എംപി എ ചാൾസിൻറെ മരുമകൾ ഷെർളി പാളയം വാർഡിൽ. സീനിയർ നേതാവ് ജോൺസൺ ജോസഫ് ഉള്ളൂർ. പേട്ടയിൽ അനിൽകുമാർ, കുന്നുകുഴിയിൽ മേരി പുഷ്പം , ആശാ സമരത്തിൽ പങ്കെടുത്ത എസ് ബി രാജി കാച്ചാണിയിൽ മത്സരിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam