ലൈക്കടിച്ചാല്‍ പോസ്റ്റ് അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമില്ല; വിശദീകരണവുമായി വി ടി ബല്‍റാം

Web Desk |  
Published : May 20, 2018, 10:42 PM ISTUpdated : Jun 29, 2018, 04:17 PM IST
ലൈക്കടിച്ചാല്‍ പോസ്റ്റ് അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമില്ല; വിശദീകരണവുമായി വി ടി ബല്‍റാം

Synopsis

ബാലലൈംഗിക പീഡനത്തെ ന്യായീകരിക്കുന്ന ഫേസ്‌ബുക്ക്‌ പോസ്റ്റിന് ലൈക്ക് വിശദീകരണവുമായി വി ടി ബല്‍റാം

ബാലലൈംഗിക പീഡനത്തെ ന്യായീകരിക്കുന്ന ഫേസ്‌ബുക്ക്‌ പോസ്റ്റിനെ പിന്തുണച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി വി ടി ബൽറാം എംഎല്‍എ. ഫേസ്ബുക്കിൽ പോസ്റ്റിലൂടെയോ കമന്റിലൂടെയോ താനായിട്ട്‌ പറയുന്ന വാക്കുകൾക്കോ താൻ ഷെയർ ചെയ്യുന്ന പോസ്റ്റുകള്‍ക്കോ മാത്രമാണ് തനിക്ക് ഉത്തരവാദിത്വം ഉള്ളതെന്നാണ് ബല്‍റാമിന്‍റെ വാദം. മറ്റുള്ളവരുടെ പോസ്റ്റുകൾക്ക്‌ നൽകുന്ന ലൈക്കിന്‌ ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ താൻ അംഗീകരിക്കുന്നു എന്ന് അർത്ഥമില്ലെന്നും ആ പോസ്റ്റ്‌ കണ്ടു, അതിലെ ചർച്ചകൾ ഫോളോ ചെയ്യുന്നു, എന്നൊക്കെ മാത്രമേ ലൈക്കിൽ നിന്ന് അനുമാനിക്കേണ്ടതുള്ളൂവെന്നുമാണ് ഫേസ് ബുക്കിലെ പുതിയ പോസ്റ്റില്‍ ബല്‍റാം പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന വി ടി ബല്‍റാം ഏറെക്കാലത്തിനു ശേഷമാണ് ഫേസ് ബുക്കില്‍ പ്രതികരണവുമായെത്തുന്നതെന്നും ശ്രദ്ധേയമാണ്. പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഫേസ്ബുക്കിൽ പോസ്റ്റിലൂടെയോ കമന്റിലൂടെയോ ഞാനായിട്ട്‌ പറയുന്ന വാക്കുകൾക്ക്‌ മാത്രമാണ്‌ എനിക്ക്‌ ഉത്തരവാദിത്തമുള്ളത്‌. മറ്റ്‌ ആരുടെയെങ്കിലും പോസ്റ്റുകൾ ഞാൻ ഷെയർ ചെയ്താലും അതിന്റെ ഉള്ളടക്കത്തോട്‌ പൊതുവിൽ എനിക്ക്‌ യോജിപ്പുള്ളതായി കണക്കാക്കാവുന്നതാണ്‌. എന്നാൽ മറ്റുള്ളവരുടെ പോസ്റ്റുകൾക്ക്‌ നൽകുന്ന ലൈക്കിന്‌ ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ ഞാൻ അംഗീകരിക്കുന്നു എന്ന് അർത്ഥമില്ല. ആ പോസ്റ്റ്‌ കണ്ടു, അതിലെ ചർച്ചകൾ ഫോളോ ചെയ്യുന്നു, എന്നൊക്കെ മാത്രമേ ലൈക്കിൽ നിന്ന് അനുമാനിക്കേണ്ടതുള്ളൂ.

എന്റെ പിന്നാലെ നടന്ന് ചൊറിയാനും വായിൽ വിരലിട്ട്‌ കുത്തി തങ്ങൾക്കാവശ്യമുള്ളത്‌ പറയിപ്പിക്കാനും പിന്നീടതിന്റെ പേരിൽ കൂട്ടമായി ആക്രമിക്കാനും മാത്രം താത്പര്യമുള്ള സൈബർ ക്വട്ടേഷൻകാർക്കും ചില പ്രത്യേക മാധ്യമങ്ങൾക്കും അവരവരുടെ പണി തുടരാം. വിരോധമില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി