പോസ്റ്റല്‍ സര്‍വീസിലെ 20,000ല്‍ അധികം ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Published : Feb 09, 2017, 11:39 AM ISTUpdated : Oct 05, 2018, 01:55 AM IST
പോസ്റ്റല്‍ സര്‍വീസിലെ 20,000ല്‍ അധികം ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Synopsis

ദില്ലി: ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിലെ 20000ല്‍ അധികം ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഓണ്‍ലൈനായാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്, മെയില്‍ ഗാര്‍ഡ്, പോസ്റ്റ്മാന്‍, പോസ്റ്റ് ഓഫീസര്‍, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡയറക്ടര്‍, സീനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, സ്‌റ്റെനോഗ്രാഫര്‍മാര്‍ തുടങ്ങി നിരവധി പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

എന്‍ജിനിയര്‍മാര്‍ മുതല്‍ 10 ക്ലാസ് പാസായവര്‍ക്കുവരെ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അവസരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.  പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.indiapost.gov.in ലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ ഒഴിവായേക്കും, അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും
ശബരിമല യുവതി പ്രവേശനം; സർക്കാർ പ്രഖ്യാപനം പാഴ്‍വാക്കായി, 1587 കേസുകൾ ഇനിയും പിൻവലിക്കാനുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ