സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന്‍ നിര്‍ബന്ധമാക്കും

Published : Feb 20, 2018, 03:13 PM ISTUpdated : Oct 05, 2018, 04:11 AM IST
സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന്‍ നിര്‍ബന്ധമാക്കും

Synopsis

തിരുവനന്തരപുരം: സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ എടുത്തെന്ന രേഖ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. ആരോഗ്യനയത്തിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിനു ഡോ. ബി.ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കരടാണ്  മന്ത്രിസഭ അംഗീകരിച്ചത്.

ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കും. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ട് വകുപ്പുകൾ രൂപീകരിക്കണമെന്ന് ആരോഗ്യ നയത്തിൽ ശുപാർശ. മെഡിക്കല്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. 

കൂടാതെ, പരാതികൾ പരിഹരിക്കാൻ മെഡിക്കൽ ഓംബുഡ്‌സ്മാൻ വേണമെന്നും നിർദേശം ഉണ്ട്. അതോടൊപ്പം ഭിന്ന ലിംഗക്കാർക്ക് ഉള്ള ശസ്ത്രക്രിയ കൂടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയില്‍ തലമുറമാറ്റം വരുന്നു, നിതിൻ നബീൻ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; 'ഇടതുമുന്നണിക്ക് തിരിച്ചടിയില്ല', കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ സിപിഎമ്മില്ലെന്ന് എം വി ഗോവിന്ദൻ