വളാഞ്ചേരി  കോട്ടപ്പുറത്തിനടുത്ത്  ലോറിയിടിച്ച്  മൂന്ന്  യുവാക്കള്‍  മരിച്ചു

Published : Apr 24, 2016, 03:24 AM ISTUpdated : Oct 05, 2018, 01:59 AM IST
വളാഞ്ചേരി  കോട്ടപ്പുറത്തിനടുത്ത്  ലോറിയിടിച്ച്  മൂന്ന്  യുവാക്കള്‍  മരിച്ചു

Synopsis

പാലക്കാട് പട്ടാമ്പി ഹൈവേയില്‍ കോട്ടപ്പുറത്തിനടുത്ത് വച്ച് പുലര്‍ച്ചെ നാലരക്കാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ലോറി നൗഷാദ്, ഫാസില്‍, റംസീഖ് എന്നിവരെ ഇടിച്ച് തെറിപ്പിച്ചു. മൂവരും തല്‍ക്ഷണം മരിച്ചു. ഇരുപത് വയസിന് താഴെയാണ് മൂവരുടെയും പ്രായം. 

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മിഹാലിന് ഗുരുതര പരിക്കേറ്റു. അടുത്ത വീടിന്‍റെ മതിലും വൈദ്യുത പോസ്റ്റും ഇടിച്ച്  തെറിപ്പിച്ച ശേഷമാണ് ലോറി നിന്നത്. തീപ്പൊരി ചിതറി വൈദ്യുത പോസ്റ്റ് വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. വൈദ്യുത കമ്പി തട്ടി എല്ലാവര്‍ക്കും പൊള്ളലേറ്റിട്ടുമുണ്ട്.

അതിരാവിലെ ഫുട്‌ബോള്‍ കളിക്കാനായി കളിക്കളത്തിലേക്ക് പോകാന്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്നു നാല്‍വര്‍ സംഘം. അടുത്തിടെ പാലക്കാട് പട്ടാമ്പി ഹൈവേ റബറൈസ് ചെയ്തിരുന്നതിനാല്‍ ലോറി അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ മിഹാലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ അശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'
ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'