Latest Videos

തമിഴ്നാട്ടിലെ സ്കുളുകളിലും കോളേജുകളിലും ഇനി വന്ദേ മാന്ദരം നിർബന്ധം

By Web DeskFirst Published Jul 25, 2017, 1:18 PM IST
Highlights

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലും  വ്യവസായശാലകളിലും 'വന്ദേ മാതരം' പാടുന്നത് നിർബന്ധമാക്കിക്കൊണ്ട മദ്രാസ് ഹൈക്കോടതി ഉത്തരവ്. സ്കൂളുകളിൽ ആഴ്ചയിൽ രണ്ട് തവണ കുട്ടികളെക്കൊണ്ട് വന്ദേമാതരം പാടിക്കണമെന്ന്  ഹൈക്കോടതി അറിയിച്ചു.

തിങ്കൾ , വെളളി എന്നീ ദിവസങ്ങളിൽ വന്ദേ മാന്ദരം പാടിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. സ്വകാര്യ സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും മാസത്തിലൊരിക്കൽ എല്ലാവരും ചേർന്ന് ആലപിക്കണം. സംസ്കൃതത്തിലുള്ള വന്ദേമാതരം ആലപിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തമിഴിലേക്ക് മൊഴിമാറ്റാമെന്നും ഉത്തരവിൽ പറയുന്നു. ദേശസ്നേഹം വളർത്തേണ്ടത് ആവശ്യമാണെന്ന്  ചൂണ്ടിക്കാട്ടിയാണ് സ്വകാര്യഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ്. 
 

click me!