
വരാപ്പുഴ:പോലീസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ റോഡ് തടയുന്നു. വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരണപ്പെട്ട സംഭവത്തിലാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വരാപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ എറണാകുളം- ഗുരുവായൂര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. റോഡിലൂടെ വന്ന യാത്രക്കാരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഒരു ബൈക്ക് യാത്രികനെ മര്‍ദ്ദിക്കുകയും ചെയ്തു. വഴി യാത്രക്കാരായ വനിതകള്‍ക്ക് നേരെയും ബിജെപി പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷമുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam