ശ്രീജിത്തിന്‍റെ ഭാര്യ അഖില സർക്കാർ ജോലിയിൽ പ്രവേശിച്ചു

Web Desk |  
Published : May 23, 2018, 12:19 PM ISTUpdated : Jun 29, 2018, 04:19 PM IST
ശ്രീജിത്തിന്‍റെ ഭാര്യ അഖില സർക്കാർ ജോലിയിൽ പ്രവേശിച്ചു

Synopsis

പൊലീസ് കസ്റ്റഡിയിൽ മരിച്ച വാരാപ്പുഴയിലെ ശ്രീജിത്തിന്റെ ഭാര്യ അഖില സർക്കാർ ജോലിയിൽ പ്രവേശിച്ചു

എറണാകുളം: പൊലീസ് കസ്റ്റഡിയിൽ മരിച്ച വാരാപ്പുഴയിലെ ശ്രീജിത്തിന്‍റെ ഭാര്യ അഖില സർക്കാർ ജോലിയിൽ പ്രവേശിച്ചു.  പറവൂർ താലൂക്ക് ഓഫീസിൽ ക്ലാർക്ക് ആയിട്ടാണ് ജോലി.  രാവിലെ പറവൂർ തഹസിൽദാരുടെ മുന്നിൽ നിയമന ഉത്തരവും സർട്ടിഫിക്കറ്റുകളും ഹാജരാക്കി.  ഇവ പരിശോധിച്ച ശേഷം തഹസിൽദാർ ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകി. 

ഓഫീസിലെ എ3 സെക്ഷനിൽ ആണ് അഖിലയ്ക്ക് സീറ്റ്‌ നൽകിയിരിക്കുന്നത്. രണ്ടാം തീയതിയാണ് അഖിലയ്ക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്.  17ന് ജില്ല കളക്ടർ വീട്ടിലെത്തി ഉത്തരവ് കൈമാറി. ശ്രീജിത്തിന്‍റെ ജീവന്‍റെ വിലയാണ് ജോലിയെന്നും, ഇത് കിട്ടിയത് ആശ്വാസം നൽകുന്നുവെന്നും അഖില പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു'; താൻ ഇടപെട്ടാണ് ഇന്ത്യാ - പാക് യുദ്ധം തടഞ്ഞതെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്
ഡാറ്റ ചോര്‍ച്ചയിൽ ഗുരുതര ആരോപണം; 'ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകി', രേഖ പുറത്തുവിട്ട് ചെന്നിത്തല