ആന്ധ്ര, തമിഴ്‌നാട് തീരത്ത് 'വര്‍ദ്ധ' ചുഴലിക്കാറ്റ്

By Web DeskFirst Published Dec 11, 2016, 7:19 AM IST
Highlights

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി രൂപപ്പെട്ട വര്‍ദ്ധ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ചെന്നൈക്കും നെല്ലൂരിനുമിടയിലൂടെ ആന്ധ്ര തീരത്തേക്കെത്തുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നേരത്തെ പ്രവചിച്ചതില്‍ നിന്ന് ഗതി മാറി ചെന്നൈ തീരത്തിന് അടുത്തുകൂടിയാകും വര്‍ദ്ധ വീശിയടിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്..

തീരത്തേക്കടുക്കുന്‌പോള്‍ വിര്‍ദ്ധയുടെ വേഗം കുറയാനാണ് സാധ്യതയെന്നും ഇന്ന് വൈകീട്ടോടെ ചെന്നൈയിലും ആന്ധ്രാ തീരങ്ങളിലും കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വിദഗ്ദര്‍ അറിയിച്ചു. ആന്ധ്ര, ചൈന്നൈ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സ!ര്‍ക്കാര്‍ വ്യക്തമാക്കി.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ടെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. വര്‍ദ്ധയെത്തുന്ന പശ്ചാത്തലത്തില്‍ ചന്ദ്രബാബു നായിഡു യുഎഈ, കുവൈത്ത് സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്..ദേശിയ ദുരന്ത നിവാരണ സേനയോടും സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

click me!