ഹിന്ദു സ്‌ത്രീകള്‍ 10 കുട്ടികളെ പ്രസവിക്കണം; അവരെ ദൈവം നോക്കിക്കോളും!

Web Desk |  
Published : Dec 26, 2016, 04:52 AM ISTUpdated : Oct 05, 2018, 01:47 AM IST
ഹിന്ദു സ്‌ത്രീകള്‍ 10 കുട്ടികളെ പ്രസവിക്കണം; അവരെ ദൈവം നോക്കിക്കോളും!

Synopsis

നാഗ്‌പുര്‍: ഹിന്ദു സ്‌ത്രീകള്‍ പത്തു കുട്ടികളെ പ്രസവിക്കണമെന്ന വിവാദ പരാമര്‍ശവുമായി സ്വാമി വാസുദേവാനന്ദ് സരസ്വതി. ആര്‍ എസ് എസ് നാഗ്‌പുരില്‍ സംഘടിപ്പിച്ച ധര്‍മ്മ സംസ്‌കൃതി മഹാകുംഭ് എന്ന പരിപാടിക്കിടെയാണ് ജ്യോതിര്‍മഠം ശങ്കരാചാര്യ സ്വാമി വാസുദേവാനന്ദ് സരസ്വതി ഇങ്ങനെ പറഞ്ഞത്. വിവാഹിതരായ ഓരോ ഹിന്ദു സ്‌ത്രീകളും പത്തു കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണം. അവരെ എങ്ങനെ വളര്‍ത്തും എന്നതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കണ്ട്. കുട്ടികളുടെ കാര്യം ദൈവം നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കിയതുപോലെ ഗോവധം നിരോധിക്കാനും പ്രധാനമന്ത്രി തയ്യാറാകണമെന്ന് സ്വാമി വാസുദേവാനന്ദ് സരസ്വതി പറഞ്ഞു. ഗോവധം നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് വി എച്ച് പി അദ്ധ്യക്ഷന്‍ പ്രവിന്‍ തൊഗാഡിയയും ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതും പറഞ്ഞു. ആര്‍ എസ് എസ് ആസ്ഥാനത്തു നടന്ന പരിപാടിയില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ആസം ഗവര്‍ണര്‍ ബന്‍വാര്‍ലിലാല്‍ പുരോഹിത് എന്നിവര്‍ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'തൃക്കാക്കരയിൽ ടേം വ്യവസ്ഥ പാലിച്ചില്ല'; ഉമ തോമസ് എംഎൽഎയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഹമ്മദ് ഷിയാസ്
ഏഴ് അംഗങ്ങളുള്ള യുഡിഎഫ് തോറ്റു, 5 സീറ്റുള്ള എൽഡിഎഫ് ജയിച്ചു; പിജെ കുര്യൻ്റെ പിടിവാശി കാരണം തോറ്റതെന്ന് വിമതർ