വാറ്റ് രജിസ്‌ട്രേഷന്‍: കാലതാമസം വരുത്തിയവര്‍ക്കെതിരെ സൗദിയില്‍ നടപടി

Published : Jan 17, 2018, 02:18 AM ISTUpdated : Oct 04, 2018, 06:44 PM IST
വാറ്റ് രജിസ്‌ട്രേഷന്‍: കാലതാമസം വരുത്തിയവര്‍ക്കെതിരെ സൗദിയില്‍ നടപടി

Synopsis

റിയാദ്: സൗദിയില്‍ നിലവില്‍ വന്ന മൂല്യ വര്‍ദ്ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ജനുവരി ഒന്നുമുതലാണ് സൗദിയില്‍ അഞ്ചുശതമാനം മൂല്യ വര്‍ദ്ധിത നികുതി നിലവില്‍ വന്നത്. മൂല്യ വര്‍ദ്ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം വരുത്തിയ ആറായിരത്തിലേറെ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിനാണ് സക്കാത് നികുതി അതോറിട്ടി നടപടികളാരംഭിച്ചത്.

84,000 ഓളം സ്ഥാപനങ്ങളാണ് കഴിഞ്ഞ ഡിസംബര്‍ 20 നു മുന്‍പ് വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ആറായിരത്തിലേറെ സ്ഥാപനങ്ങള്‍ ഡിസംബര്‍ 20 നു ശേഷമാണു രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ സ്ഥാപനങ്ങളുടെ വാറ്റ് രജിസ്‌ട്രേഷന്‍ വൈകാനുള്ള കാരണം പ്രത്യേകം പഠിച്ചാണ് അതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രതിവര്‍ഷം പത്തു ലക്ഷം റിയാലില്‍ കൂടുതല്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ ഡിസംബര്‍ 20 നു മുന്‍പായി നികുതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പ്രതിവര്‍ഷം മൂന്നേമുക്കാല്‍ ലക്ഷം റിയാലില്‍ കുറവ് വരുമാനമുള്ള സ്ഥാപനങ്ങള്‍ക്ക് നികുതി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യാമറക്കണ്ണടച്ച ഇതിഹാസം; ഇന്ത്യൻ ഫോട്ടോജേർണലിസന്‍റെ പിതാവ് രഘു റായ് അന്തരിച്ചു
'അമ്മ' കരയുകയാണ് എന്ന് മോദി, 'മണ്ണ്' നുഴഞ്ഞുകയറ്റക്കാരുടെ കൈയിൽ; ബംഗാളിൽ മമതക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി