സൗദി രാജകുമാരന്‍ ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി

By web deskFirst Published Jan 17, 2018, 2:10 AM IST
Highlights

മസ്‌കറ്റ്: സൗദി രാജകുമാരനും, അഭ്യന്തര മന്ത്രിയുമായ  അബ്ദുല്‍ അസീസ് ബിന്‍  സൗദ് ബിന്‍ നൈഫ്  രണ്ടു ദിവസത്തെ ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ഒമാന്‍ ഉപപ്രധാനമന്ത്രി  സയ്യിദ്  ഫഹദുായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള   സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു.

ഒമാനില്‍ എത്തിയ സൗദി  രാജകുമാരന്‍ അബ്ദുല്‍ അസീസ് ബിന്‍സൗദ് ഒമാന്‍ ക്യാബിനറ്റ്   ഉപപ്രധാനമന്ത്രി  സയ്യീദ് ഫഹദുമായിട്ടാണ്   ആദ്യം കൂടി കാഴ്ചനടത്തിയത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതിയില്‍ സൈദ് ഫഹദ്  സംതൃപ്തി രേഖപെടുത്തി. ചരിത്രപരമായും  നയതന്ത്രതലത്തിലും ഇരുരാജ്യങ്ങള്‍ വിവിധ മേഖലകളില്‍ തുടര്‍ന്ന് വരുന്ന ബന്ധവും  അത് നിലനിര്‍ത്തുവാനുള്ള  പരിശ്രമത്തെയും സൗദി രാജകുമാരന്‍  അബ്ദുല്‍ അസീസ് പ്രകീര്‍ത്തിച്ചു. 

ഉപപ്രധാമന്ത്രി  സൈദ് ആസാദ് ബിന്‍ താരിക്കുമായും, ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി  സുല്‍ത്താന്‍ മൊഹമ്മദ് അല്‍  ന്യൂയെമി  മായും സൗദി  രാജകുമാരന്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള  ഉഭയ കക്ഷി ബന്ധത്തിനൊപ്പം  മേഖലയിലെ  പൊതുവായ വിഷയങ്ങളും  കൂടികാഴ്ചകളില്‍ ചര്‍ച്ച ചെയ്യപെട്ടു.

മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്ങ്ങള്‍ പരിഗണിച്ചു  ഇരുരാജ്യങ്ങള്‍ തമ്മില്‍ തുടര്‍ച്ചയായി നടത്തി വരുന്ന  കൂടികാഴ്ചകളുടെയും ചര്‍ച്ചകളുടെയും പ്രാധാന്യം ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ വിലയിരുത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനം  പൂര്‍ത്തിയാക്കി  രാജകുമാരന്‍ അബ്ദുല്‍ അസീസും സംഘവും  സൗദിയിലേക്ക് മടങ്ങുകയും ചെയ്തു.
 

click me!