
ദില്ലി: യുവനേതാക്കള്‍ പി ജെ കുര്യനെതിരെ രംഗത്തുവന്നത് സ്ഥാനം മോഹിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. പി.ജെ കുര്യന്‍ ആരെണെന്ന് അറിയാത്തതിനാലാണ് യുവനേതാക്കളുടെ ഈ വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. ചെറുപ്പക്കാര്‍ ഇങ്ങനെ അല്ല ഇതിനെ കാണേണ്ടത്.
പി.ജെ കുര്യനെ ഹൈക്കമാന്‍റിന് ആവശ്യമുണ്ട് എന്നതാണ് നോക്കേണ്ടത്. ഞങ്ങള്‍ ആരും അധികാരം വേണമെന്ന് വാശി പിടിക്കുന്നവര്‍ അല്ല എന്നും വയലാര്‍ രവി ദില്ലിയില്‍ പറഞ്ഞു.
അതേസമയം, പി.ജെ കുര്യനെതിരെ എതിർപ്പ് ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കുര്യന് നഷ്ടമായേക്കും. അതേസമയം പാർട്ടി പറഞ്ഞാൽ മാറാൻ തയാറാണെന്ന് പി.ജെ.കുര്യൻ. ഇതുവരെ പദവികൾ ചോദിച്ചു വാങ്ങിയിട്ടില്ലെന്നും പി ജെ കുര്യൻ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ പത്താം തീയതിക്കു മുമ്പ് തീരുമാനിക്കണമെനന്നാണ് എഐസിസി നിര്‍ദ്ദേശം.
പിജെ കുര്യൻ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ കുര്യന് തന്നെ സീറ്റു നല്കുമെന്ന് ഉറപ്പില്ലെന്ന് എഐസിസി വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. സംസ്ഥാന നേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷമേ ഇക്കാര്യം ആലോചിക്കൂ. ഒന്നിലധികം പേരുകൾ ഇപ്പോൾ പരിഗണനയിലുണ്ട്. ഷാനിമോൾ ഉസ്മാൻ. പിസി ചാക്കോ, ബെന്നി ബഹന്നാൻ എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. കുര്യനെന്നായിരുന്നു തീരുമാനമെങ്കിൽ ഇത്രയും വൈകേണ്ട കാര്യമില്ലായിരുന്നു എന്നും എഐസിസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam