'ഇടത് കയ്യിൽ പിഡിപി,വലത് ഭാഗത് പേരൂർക്കടയിലെ സ്വാമി,കാപട്യമാണ് സിപിഎമ്മിന്,ജനതപാർട്ടിയുമായി മാത്രമല്ല ബിജെപിയുമായും സിപിഎം കൂട്ട് കൂടി':വിഡി സതീശന്‍

Published : Jun 18, 2025, 11:47 AM ISTUpdated : Jun 18, 2025, 11:52 AM IST
CM Pinarayi Vijayan, VD Satheesan

Synopsis

രാജീവ് ഗാന്ധിയെ തോൽപിക്കാൻ  ബിജെപിയുമായി  സിപിഎം കൂട്ട് കൂടി വെറുതെ അല്ല എംവി  ഗോവിന്ദന്‍റെ  പ്രസ്താവന

തിരുവനന്തപുരം: ആര്‍എസ്എസ് സഹകരണം സംബന്ധിച്ച എംവിഗോവി‍ന്ദന്‍റെ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സിപിഎമ്മിന്  നിലമ്പുർ ഫലത്തിൽ വെപ്രാളം ആണ്.  പ്രണയാർദ്രമായ ഓർമപ്പെടുത്തൽ ആണ് എംവിഗോവിന്ദന്‍ നടത്തിയത് ജനത പാർട്ടിയുമായി മാത്രമല്ല ബിജെപിയുമായും സിപിഎം  കൂട്ട് കൂടിയിരുന്നു ഇടത് കയ്യിൽ പിഡിപി ,വലത് ഭാഗത് പേരൂർക്കടയിലെ  സ്വാമി. അങ്ങിനെ ആണ്സിപിഎം  നീക്കം .എത്ര കാപട്യം ആണ് സിപിഎമ്മിനെന്നും അദ്ദേഹം പരിഹസിച്ചു.

 രാജീവ് ഗാന്ധിയെ തോൽപിക്കാൻ വരെ ബിജെപിയുമായി സിപിഎം കൂട്ട് കൂടി .വെറുതെ അല്ല എംവി  ഗോവിന്ദന്‍റെ  പ്രസ്താവന. പഴയ സൗഹൃദം ഇപ്പോൾ  ഓർക്കാൻ എന്താണ് കാര്യം?നിലമ്പൂരില്‍ ബിജെപി സഹായിക്കണം എന്ന ഓർമപ്പെടുത്തൽ ആണ് എംവി ഗോവിന്ദൻ നടത്തിയത്. ആര്‍എസ്എസുമായുള്ള ബന്ധത്തിന്‍രെ   പേരിലായിരുന്നു സുന്ദരയ്യയുടെ രാജി. സുന്ദരയ്യയുടെ രാജിക്കത്ത്  അന്ന് പാർട്ടി പൂഴ്ത്തി വെച്ചുവെന്നും സതീശന്‍ പറഞ്ഞു

എംവി ഗോവിന്ദന്‍റെ പ്രസ്താവന  സിപിഎം  ആസൂത്രണം ചെയ്തു പറയിച്ചതാണ്. നിലമ്പുർ തെരഞ്ഞെടുപ്പ് മുൻ നിർത്തി ബോധപൂർവം നടത്തിയ പ്രസ്താവനയാണത്. രാജ് ഭവനിലെ കാവിക്കൊടി ഏന്തിയഭാരതാംബ ചിത്രത്തിനെതിരെ  ഇനിയുംമുഖ്യമന്ത്രി ം പ്രതികരിക്കാത്തത് എന്ത് കൊണ്ടെന്നും  അദ്ദേഹം  ചോദിച്ചു മുഖ്യമന്ത്രി ദില്ലിയിലെ ഏമാന്മാരെ ഭയന്നാണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്