
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി. മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശി ആസിഫിൻ്റെ മകനായി വാങ്ങിച്ച മരുന്നിലായിരുന്നു കമ്പി കഷ്ണം. മരുന്ന് നൽകാനായി പാര സെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
അതേസമയം, സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ പ്രതികരിച്ചു. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. തുടർന്നാണ് നഗരസഭയും പരാതി നൽകാനൊരുങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam