കിഫ്ബിയിൽ കടുപ്പിക്കാൻ സർക്കാർ, നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്തും; വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കും

Published : May 31, 2026, 11:12 AM ISTUpdated : May 31, 2026, 11:15 AM IST
kiifb

Synopsis

കിഫ്ബിയുടെ പ്രവർത്തന ഘടന പുനപരിശോധിക്കും അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്തും

തിരുവനന്തപുരം:  കിഫ്ബിയിൽ കടുപ്പിക്കാൻ യുഡിഎഫ്  സർക്കാർ ഒരുങ്ങുന്നു. നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്തും.  കിഫ്ബിയുടെ പ്രവർത്തന ഘടന പുനപരിശോധിക്കും വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കും. കിഫ്ബി നേരിട്ട് നിയമിച്ചത് 400 കരാർ ജീവനക്കാരെയാണ് ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നത് 50ലധികം പേരാണ്  ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ 180 പേരുണ്ട് അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്തും ചിലർക്ക് കിഫ്ബിയിൽ നിന്നും കിഫ്കോണിൽ,നിന്നും ശമ്പളം ലഭിക്കുന്നുണ്ട് ജീവനക്കാരുടെ സംഭാവനയും കാര്യക്ഷമതയും പരിശോധിക്കും സാങ്കേതിക പരിജ്ഞാനം വേണ്ട ഉയർന്ന തസ്തികയിലേക്ക് സർവ്വീസിൽ നിന്നുള്ളവരെ പരിഗണിക്കും

കിഫ്ബി നിര്‍ത്തില്ല . പത്തു വര്‍ഷം പ്രവര്‍ത്തിച്ചതു പോലെ സ്വതന്ത്രമായി വിടില്ല. ധനവകുപ്പിന്‍റെ പിടിയിലാക്കും. തിരുമാനങ്ങള്‍ എല്ലാം ധനവകുപ്പ് അറിഞ്ഞ് വേണമെന്നതിലേയ്ക്ക് മാറും. കിഫ്ബിയെ എങ്ങനെ മാറ്റണമെന്ന് വിഗദ്ധ സമിതി പഠിക്കും. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന രീതിയിലേയ്ക്ക് കിഫ്ബി ധനസമാഹരണം മാറുന്നതിൽ യുഡിഎഫ് സര്‍ക്കാരിന് യോജിപ്പില്ല . കിഫ്ബി കടം സംസ്ഥാന സര്‍ക്കാരിന് ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറിച്ചത്. വരുമാനമുണ്ടാക്കുന്ന പദ്ധതികള്‍ മാത്രം നടപ്പാക്കുക എന്നതിലേയ്ക്ക് മാറുകയെന്നാണ് സര്‍ക്കാര്‍ ആലോചന

അടുത്ത 5 വര്‍ഷം 16,600 കോടിയാണ് കിഫ്ബി കടം തിരിച്ചടയ്ക്കേണ്ടത് . മൂവായിരം കോടിയിലധികമാണ് കിഫ്ബിക്ക് മോട്ടോര്‍ വാഹന നികുതി വിഹിതമായി സര്‍ക്കാര്‍ നൽകിയത്. അതേ സമയം കിഫ്ബിയുടെ പണമെടുത്ത് പിണറായി സര്‍ക്കാരിന്‍റെ പരസ്യത്തിന് ഉപയോഗിച്ചതിൽ യുഡിഎഫ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനാൽ കിഫ്ബിയിലെ സാനപത്തിക ഇടപാടിൽ പരിശോധന വേണമെന്ന നിലപാടാണ് മുന്നണിക്കുള്ളത് . 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ടിനി ടോം കേരളമെന്ന സെക്കുലർ സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്'; ശിക്ഷ അനുഭവിച്ചേ മതിയാകൂവെന്ന് അൻസിബ, മൊഴി നൽകാനെത്തി
മദ്യനയം മാറ്റുമെന്ന് പ്രഖ്യാപിച്ച് എക്സൈസ് എം ലിജു; എൽഡിഎഫിന്‍റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്‍റേതെന്ന് മന്ത്രി