എസ്എഫ്ഐഒ അന്വേഷണത്തിൽ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി വീണ; ഡിസംബർ 3ന് പരി​ഗണിക്കും

Published : Oct 13, 2025, 02:41 PM IST
Veena Vijayan

Synopsis

അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് എതിരെയാണ് അപ്പീൽ. ഡിവിഷൻ ബെഞ്ചിനെയാണ് സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സമീപിച്ചിരിക്കുന്നത്.

തിരുവനന്തപുരം: മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി വീണ ടി. അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് എതിരെയാണ് ഈ അപ്പീൽ. ഡിവിഷൻ ബെഞ്ചിനെയാണ് സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സമീപിച്ചിരിക്കുന്നത്. അപ്പീലിൽ നോട്ടീസ് അയച്ച് ഡിവിഷൻ ബെഞ്ച്. വീണയുടെ ഹർജിയിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഡിസംബർ മൂന്നിന് പരിഗണിക്കും.

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ