'തീരാത്ത കടിയല്ല' ഇവിടെ വിഷയം എന്നത് ഓർക്കുക; വ്യത്യസ്ത നിരീക്ഷണവുമായി ഒരു കുറിപ്പ്

Published : Feb 13, 2019, 05:01 PM IST
'തീരാത്ത കടിയല്ല' ഇവിടെ വിഷയം എന്നത് ഓർക്കുക; വ്യത്യസ്ത നിരീക്ഷണവുമായി ഒരു കുറിപ്പ്

Synopsis

എന്നാല്‍ സംഭവത്തില്‍ വ്യത്യസ്തമായ നിരീക്ഷണം നടത്തുന്ന ഒരു ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു. ഒൻപതുകാരനെ പീഡിപ്പിച്ച മുപ്പത്താറുകാരിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ മുഴുവൻ ആ പെണ്ണിന്റെ "തീരാത്ത കടിയെ" പറ്റിയുള്ള ചർച്ചകൾ ആണ്


മലപ്പുറം:  തേഞ്ഞിപ്പലത്ത് ഒമ്പതുവയസുകാരനെ ബലാത്സംഗം ചെയ്ത കേസില്‍  36 കാരിക്കെതിരെ  പോലീസ് കേസെടുത്തത് വലിയ വാര്‍ത്തയായിരുന്നു. കുട്ടിയുടെ ബന്ധുവായ സ്തീക്കെതിരെയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത് മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ വലിയ വിമര്‍ശനമാണ് പ്രതിയായ സ്ത്രീക്കെതിരെ ഉയര്‍ന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.

എന്നാല്‍ സംഭവത്തില്‍ വ്യത്യസ്തമായ നിരീക്ഷണം നടത്തുന്ന ഒരു ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു. ഒൻപതുകാരനെ പീഡിപ്പിച്ച മുപ്പത്താറുകാരിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ മുഴുവൻ ആ പെണ്ണിന്റെ "തീരാത്ത കടിയെ" പറ്റിയുള്ള ചർച്ചകൾ ആണ്. തീരാത്ത കടിയല്ല ഇവിടെ വിഷയം എന്നത് ഓർക്കുക എന്ന രീതിയിലാണ് ഡോ. വീണ ജെഎസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

മനസിലാക്കേണ്ടത് ഇത്രയുമേ ഉള്ളൂ. കുട്ടികൾക്കെതിരെയുള്ള ലൈംഗികഅതിക്രമനിയമം ജൻഡർ ന്യൂട്രൽ ആണ്.  POCSO എന്നത് സെക്ഷൻ 375 IPC പോലെയല്ലെന്നാണ് പറഞ്ഞ് വന്നത്. റേപ്പ് എന്നത് ആണിന് മാത്രം പെണ്ണിന്റെ മുകളിൽ ചെയ്യാവുന്ന അതിക്രമമാണ്. ആണിന് ആണിനെ, ആണിന് ട്രാൻസ് ജൻഡേഴ്സിനെ റേപ്പ് എന്ന അതിക്രമത്തിന് വിധേയമാക്കാം എന്നത് അംഗീകരിച്ചുള്ള നിയമനിർമാണം നടക്കേണ്ടതുണ്ട്. നിലവിലുള്ള സാമൂഹികക്രമം വെച്ച് പെണ്ണിന് ആണിന്റെ മേൽ റേപ്പ് അതിക്രമം ആവാം എന്ന സാധുതക്ക് വഴിയില്ല.  POCSO പ്രകാരം അതിക്രമം കാട്ടിയത് ഏത് ലിംഗത്തിൽപെട്ട ആളായാലും ശിക്ഷിക്കപ്പെടും - വീണയുടെ കുറിപ്പ് തുടരുന്നു.

വീണയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഒൻപതുകാരനെ പീഡിപ്പിച്ച മുപ്പത്താറുകാരിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ മുഴുവൻ ആ പെണ്ണിന്റെ "തീരാത്ത കടിയെ" പറ്റിയുള്ള ചർച്ചകൾ ആണ്. തീരാത്ത കടിയല്ല ഇവിടെ വിഷയം എന്നത് ഓർക്കുക. 
പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികൾ ആണ് അതിക്രമങ്ങൾക്ക് വിധേയമാവുക എന്ന ഔദ്യോഗികകണക്കുകൾ നമ്മൾ എന്നാണ് ഗൗരവമായി ചർച്ച ചെയ്യുക.? 
"അവളെ അടിച്ചുകൊല്ലണം. പെണ്ണായതുകൊണ്ട് വെറുതെ വിടരുത് എന്നൊക്കെ" പറഞ്ഞത് കണ്ടു.

മനസിലാക്കേണ്ടത് ഇത്രയുമേ ഉള്ളൂ. കുട്ടികൾക്കെതിരെയുള്ള ലൈംഗികഅതിക്രമനിയമം ജൻഡർ ന്യൂട്രൽ ആണ്. 
POCSO എന്നത് സെക്ഷൻ 375 IPC പോലെയല്ലെന്നാണ് പറഞ്ഞ് വന്നത്. റേപ്പ് എന്നത് ആണിന് മാത്രം പെണ്ണിന്റെ മുകളിൽ ചെയ്യാവുന്ന അതിക്രമമാണ്.

ആണിന് ആണിനെ, ആണിന് ട്രാൻസ് ജൻഡേഴ്സിനെ റേപ്പ് എന്ന അതിക്രമത്തിന് വിധേയമാക്കാം എന്നത് അംഗീകരിച്ചുള്ള നിയമനിർമാണം നടക്കേണ്ടതുണ്ട്. നിലവിലുള്ള സാമൂഹികക്രമം വെച്ച് പെണ്ണിന് ആണിന്റെ മേൽ റേപ്പ് അതിക്രമം ആവാം എന്ന സാധുതക്ക് വഴിയില്ല. 
POCSO പ്രകാരം അതിക്രമം കാട്ടിയത് ഏത് ലിംഗത്തിൽപെട്ട ആളായാലും ശിക്ഷിക്കപ്പെടും.

ആൺകുട്ടികളെക്കൂടെ നമ്മൾ കരുതണം. പ്രായലിംഗജാതിമതദേശരാഷ്ട്രീയഭേദങ്ങളിലല്ലാതെ നമ്മൾ കുഞ്ഞുങ്ങളെ കരുതണം. ഫേസ്ബുക്കിൽ പിടി ജാഫർ എന്നയാൾ കഴിഞ്ഞ ദിവസം പറഞ്ഞ പീഡോഫിലിയ content ഉള്ള പോസ്റ്റിനെതിനെതിരെ കേസ് എടുക്കാൻ പറ്റുന്ന രീതിയിൽ നിയമനിർമാണം നടക്കേണ്ടതുണ്ട്. 
കുട്ടികളുടെ മുറിവുകൾ നിസാരമാക്കരുത്. ഈ വിഷയത്തിൽ സംസ്ഥാനദേശീയആരോഗ്യപരിപാടികളുടെ പോസ്റ്ററുകളിൽ തന്നെ കാര്യമായ മാറ്റം ഉണ്ടാകേണ്ടതുണ്ട്. പലപ്പോഴും പെൺകുഞ്ഞിന്റെ ചിത്രം മാത്രമാണ് child abuseന് എതിരായുള്ള പോസ്റ്ററുകളിൽ കാണാറുള്ളത്. ഒരു gender ന്യൂട്രൽ ആയ സമീപനം ഇവിടെ ആവശ്യമാണ്. Queer ആയ കുട്ടികളെ കൂടുതൽ അതിക്രമങ്ങൾക്ക് വിധേയമാക്കാനുള്ള സാധ്യതയും തള്ളിക്കളയരുത്. 
പിടി ജാഫർ എന്നയാൾ കഴിഞ്ഞ ദിവസം എഴുതിയത് വായിച്ചപ്പോൾ പണ്ട് മഞ്ചു കൊടുക്കാൻ കരുതിവെച്ചത് വായിച്ചപ്പോളുണ്ടായ അതേ പേടിയാണ് വരുന്നത്. ഇതേക്കുറിച്ചു ചർച്ച ചെയ്യാൻ താല്പര്യമില്ല. പീഡോഫിലിയ സപ്പോർട് ചെയ്യുന്നവരോട് സംവദിക്കാൻ യാതൊരു താല്പര്യവും ഇല്ലാ.

NB: നിയമ/ശരീരഅവബോധസിലബസ് ആണ് നമുക്കാവശ്യം, കുട്ടികൾക്കാവശ്യം. മണ്ണും ചരിത്രവും അറിയുംമുന്നേ നമ്മൾ നമ്മളെ അറിയേണ്ടതുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി