സംസ്ഥാനത്ത് പച്ചക്കറിവില വീണ്ടും കുതിച്ചുയരുന്നു

By Web DeskFirst Published May 28, 2016, 1:10 AM IST
Highlights

നിയമസഭാ തെരഞ്ഞഞ്ഞെടുപ്പിന് മുമ്പ് പതിവു വില തിരഞ്ഞെടുപ്പായപ്പോള്‍ അല്‍പം കൂട്ടിതുടങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും പലതിനും 100 ശതമാനം മുതല്‍ 200 ശതമാനം വരെ വര്‍ദ്ധിച്ചിരിക്കുന്നു തെരഞ്ഞെടുപ്പിന് മുമ്പ് 10 രുപയുണ്ടായിരുന്ന തക്കാളിയുടെ ഇപ്പോഴത്തെ വില 60മുതല്‍ 70 വരെ. 

30 40 രൂപയുണ്ടായിരുന്ന പച്ചപയറിന് 80നും 100 നും ഇയടിലായിരിക്കുന്നു  നാല്‍പതുരൂപക്ക് വിറ്റിരുന്ന പച്ചമുളകിന് 140 രൂപ. നൂറു ഗ്രാമിന് 17 രുപവരെ വാങ്ങുന്ന കച്ചവടക്കാരുണ്ട് വെണ്ടക്കാക്ക് 90 രൂപയായി. അല്‍പം കുറവ് വലിയുള്ളിക്കാണ് കിലോക്ക് 20 രൂപ കാരറ്റിന് 80 രൂപയും മുരിങ്ങക്കാക്ക് 80100 രൂപയും ആയികഴിഞ്ഞിരിക്കുന്നു  എറ്റവും ഞെട്ടിപ്പിക്കുന്നത് വെളുത്തുള്ളിയുടെ വിലയാണ് 70 രൂപയായിരുന്നത് ഇപ്പോള്‍ 180 രൂപ വരെ ആയിരിക്കുന്നു. മുണ്ടുമുറുക്കിയുടുത്ത് സഹിക്കുകയാണ് സാധാരണക്കാര്‍

അന്യസംസ്ഥാനങ്ങളില്‍ പച്ചകറിക്ക് കാര്യമായ വിലമാറ്റമുണ്ടാകാതിരിക്കുമ്പോഴാണ് ഇവിടുത്തെ വിലയകറ്റം കച്ചവടക്കാര്‍ ഇടനിലക്കാരെയാണ് കുറ്റം പറയുന്നത്. പുതിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എപ്പോള്‍ ഇടപെടാന്‍ തുടങ്ങുന്നുവെ അതുവരെ വിലയിങ്ങനെ കൂടികോണ്ടേയിരിക്കും. കൈ പൊള്ളുന്ന ഈ വില ശരിക്കും വെട്ടിലാക്കുന്നത് സാധാരണ ജനങ്ങളെയാണ്.

click me!