
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തങ്കമണിയിലെ കര്‍ഷക വിപണിയാണിലൊക്കെ നല്ല കച്ചവടമാണ് ഓണസമയത്ത് നടക്കുന്നത്. ഓണത്തിനായി വിളവെടുത്ത പച്ചക്കറികളാണ് ഈ ചന്തയിലുള്ളത്. കര്‍ഷകര്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരുടെ ചൂഷണമില്ലാതെ വില്‍പ്പന നടത്താനാണ് ഇത്തരം ചന്തകള്‍. ഇടുക്കിയില്‍ മാത്രം 18 കര്‍ഷക വിപണികളുണ്ട്. കര്‍ഷകര്‍ വിളവെടുക്കുന്ന പച്ചക്കറികള്‍ ഉച്ചക്കു മുമ്പ് ഇവിടെത്തും. ഒന്നരയോടെയാണ് ലേലം ആരംഭിക്കുന്നത്.
ഏത്തക്കായുടെ വില ഈ വിപണിയില്‍ കയറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് കിലോയ്ക്ക് 17 രൂപയൊക്കെയാണ് ഏത്തവാഴ കര്‍ഷകര്‍ക്ക് കിട്ടിയത്. എന്നാല്‍ ഈ ഓണത്തിനിത് 53 വരെയെത്തി.
മറ്റു പച്ചക്കറികള്‍ക്കും കാര്യമായ വില കര്‍ഷകര്‍ക്ക് കിട്ടി. പയര്‍, പാവല്‍ മുതലായ പച്ചക്കറികളാണ് അടുത്ത ദിവസങ്ങളില്‍ ചന്തയിലെത്താനുള്ളത്. വേനലിന്റെ കാഠിന്യം കുറഞ്ഞിരുന്നെങ്കില്‍ ഓണക്കാലത്തെ ഉല്‍പ്പാദനം ഇനിയും കൂടുമായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam