തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു; നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗ് ബുദ്ധിമുട്ടിലേക്ക്

Published : Nov 24, 2018, 07:44 AM ISTUpdated : Nov 24, 2018, 09:17 AM IST
തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു; നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗ് ബുദ്ധിമുട്ടിലേക്ക്

Synopsis

15000 വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. എന്നൽ പൊലിസിൻറെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസം നിലയ്ക്കലെത്തിയത് 21000 വാഹനങ്ങളാണ്. ബേസ് ക്യാമ്പ് ആക്കി മാറ്റിയതോടെ 2400 റബ്ബർ മരങ്ങൾ മുറിച്ച് മാറ്റി പാർക്കിംഗിന് സ്ഥലം കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും നടപ്പായില്ല. 

നിലയ്ക്കല്‍: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ ബേസ് ക്യാമ്പായ നിലയ്ക്കലിൽ വാഹന പാർക്കിംഗ് ബുദ്ധിമുട്ടേറുന്നു. റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി പാർക്കിംഗ് സ്ഥലം കണ്ടെത്താനുള്ള പദ്ധതി ഇഴഞ്ഞ് നീങ്ങുകയാണ്. മകര വിളക്കിന് മുൻപ് കൂടുതൽ സ്ഥലം ലഭ്യമാക്കുമെന്നാണ് നിലയ്ക്കൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഇക്കാര്യത്തിലെ വിശദീകരണം. 

കഴിഞ്ഞ രണ്ട് ദിവസമായി നിലയ്ക്കലിലെത്തുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവർമാര്‍ ബുദ്ധിമുട്ടുകയാണ് . സംഘർഷമൊക്കെ മാറി കൂടുതൽ തീർത്ഥാടകർ എത്തിയപ്പോൾ ആവശ്യത്തിന് പാർക്കിഗ് സ്ഥലമില്ല. ഇത്തവണ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തി വിടാത്തതിനാൽ നിലയ്ക്കലാണ് ഏവരുടേയും ആശ്രയം.

15000 വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. എന്നാൽ പൊലിസിൻറെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസം നിലയ്ക്കലെത്തിയത് 21000 വാഹനങ്ങളാണ്. ബേസ് ക്യാമ്പ് ആക്കി മാറ്റിയതോടെ 2400 റബ്ബർ മരങ്ങൾ മുറിച്ച് മാറ്റി പാർക്കിംഗിന് സ്ഥലം കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും നടപ്പായില്ല. മുറിച്ച മരങ്ങളുടെ ശിഖരങ്ങൾ അവിടത്തന്നെ കൂട്ടിയിട്ടിരിക്കുന്നു. ഈ സ്ഥലങ്ങളൊന്നും നിരപ്പാക്കിയിട്ടുമില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു