
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയും ബിഡിജെഎസ്സും തമ്മിലുള്ള പ്രശ്നങ്ങൾ തീരുമെന്ന് തോന്നുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ബിജെപി കേന്ദ്ര നേതൃത്വം കാര്യമായി എടുക്കുന്നില്ലെന്ന് തോന്നുന്നു.
സമീപ ഭാവിയിൽ കേരളം ഭരിക്കാൻ ബിജെപിയ്ക്കാകുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂരിലെ മൂന്ന് സ്ഥാനാർത്ഥികളും മിടുക്കൻമാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള വെള്ളാപ്പള്ളിയെ വീട്ടിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്‍റെ പ്രതികരണം.
എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷികൾക്കും മുന്നണിയിൽ പ്രശ്നങ്ങളുണ്ട്. മുന്നണി എന്ന നിലയിൽ എന്‍ഡിഎ സജീവമല്ല. ഇത് പരിഹരിക്കേണ്ടത് ബിജെപി യുടെ കേന്ദ്ര, സംസ്ഥാന നേതൃത്വം ആണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം വെള്ളാപ്പള്ളിയുമായി സൗഹൃദ സന്ദർശനം മാത്രമായിരുന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam