
പത്തനംതിട്ട: എസ്എന്‍ഡിപിയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. എസ്എന്‍ഡിപിയിലെ കൂട്ടായ്മ ഇല്ലാതാക്കാന്‍ ചില രാഷ്ട്രീയക്കാര്‍ ശ്രിമിക്കുന്നണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അടൂരില്‍ നടക്കുന്ന എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വപരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു വെള്ളാപള്ളി നടേശന്‍.
എസ്എന്‍ഡിപിയൂണിയന്‍ ശക്തി പ്രപിക്കുകയും പ്രതികരിക്കുകയും ചെയ്യുമ്പോള്‍ അതിനെ വര്‍ഗ്ഗിയമായി കാണാനാണ് ചിലരാഷ്ട്രിയ നേതാക്കള്‍ ശ്രമിക്കുന്നത്. ഇവര്‍ യൂണിയന്റെ കൂട്ടായ്മ തകര്‍ക്കാന്‍ ശ്രമം നടത്തുന്നു. ഇത്തരം രാഷ്ട്രീയക്കാര്‍ക്ക് എതിരെ ജാഗ്രതവേണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തന്നെ വ്യക്തിപരമായി തകര്‍ക്കാന്‍ ശ്രമിച്ച മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഇപ്പോള്‍ രാഷ്ട്രിയ വനവാസത്തിലാണന്നും അടവുനയവും അവസരവാദവുമാണ് ഇപ്പോഴത്തെ രാഷ്ട്രിയമെന്നും വെള്ളാപള്ളി നടേശന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ ദിലിപിനെ വിമശിക്കുന്നതില്‍ നിന്നും പിന്മാറണം മറ്റ് അനിതികളും അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംസ്ഥാനത്തെ 139 യൂണിയനുകളില്‍ നിന്നുള്ള പ്രതിനിധികളാണ് യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിരിക്കുന്ന സൈബര്‍ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് തിങ്കളാഴ്ച അവസാനിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam