
എറണാകുളം: സാമൂഹിക നീതി ഇല്ലാതാകുമ്പോൾ താൻ ആ അനീതി ചൂണ്ടിക്കാട്ടും അതിൽ ആരും തന്നെ കുറ്റപെടുത്തേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു, ഈഴവ സമുദായത്തിന്‍റെ ശത്രു സമുദായംഗങ്ങൾ തന്നെയാണ്: സത്യങ്ങൾ പറയുമ്പോൾ എന്നെയെന്തിന് കല്ലെറിയുന്നു? മലപ്പുറത്ത് ഈഴവ സമുദായത്തിന് വിദ്യാഭ്യസ സ്ഥാപനമില്ല അക്കാര്യം ചൂണ്ടിക്കാണിച്ച തന്നെ എതിർത്തു. താൻ മുസ്ലിം വിരുദ്ധൻ അല്ല. തന്നെ വർഗീയ വാദി ആയി ചിത്രീകരിച്ചു. മുസ്ലീം സമുദായത്തിന് മലപ്പുറത്ത് 11 എയ്ഡഡ് കോളേജുണ്ട് മലപ്പുറം മുഴുവൻ മുസ്ലീമുകളല്ല .ഒരു സമുദായം മാത്രം വളർന്നാൽ പോരാ തനിക്ക് ഇതിൽ അഭിപ്രായം പറയാo തനിക്ക് പാർലിമെന്‍ററി മോഹങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി
പിന്നോക്കക്കാർ മുഴുവൻ തൊഴിലുറപ്പിലാണ്.ഇഡി യെ കാണിച്ച് തന്നെ പേടിപ്പിക്കാൻ ശ്രമിച്ചിട്ടും എന്തായെന്ന് വെള്ളാപ്പള്ളി ചോദിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകൾ പലതും ശ്രമിച്ചിട്ടും ഒന്നും നടന്നില്ലെന്നും അദ്ദേബം കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam