മലയാളത്തിൽ പ്രസംഗിച്ച് കൈയ്യടി നേടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

By Web DeskFirst Published Apr 29, 2018, 8:46 PM IST
Highlights
  • ചടങ്ങിൽ തുറമുഖവകുപ്പ്‌ മന്ത്രി , വൈസ് ചാൻസ്‌ലർ ഗോപകുമാർ  ഉൾപ്പെടെയുള്ളവർ ഇംഗ്ലീഷിൽ പ്രസംഗിച്ചപ്പോഴാണ് രാഷ്ട്രപതി കേരളത്തെ പുകഴ്ത്തി മലയാളത്തില്‍
     സംസാരിച്ചത്.

കാസർകോട്: മലയാളത്തിൽ പ്രസംഗിച്ച് കൈയ്യടി നേടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കാസർ​ഗോഡ് പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാല അക്കാദമി ബ്ലോക്കിന്റെ ഉദ്ഘാടന നിർവഹിച്ചു കൊണ്ട് പ്രസം​ഗിക്കുമ്പോൾ ആണ്  വെങ്കയ്യ നായിഡു മലയാളത്തിൽ സംസാരിച്ചത്. 

പ്രസംഗത്തിന്റെ തുടക്കത്തിൽ ഏതാനും മിനുട്ടാണ് ഉപരാഷ്ട്രപതി മലയാളം സംസാരിച്ചത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത്തരമൊരു പരിപാടിക്ക് എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പച്ചപ്പ് നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് കേരളമെന്നും അദ്ദേഹം പ്രശംസിച്ചു.ക്യാമ്പസിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാത്തവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ചടങ്ങിൽ തുറമുഖവകുപ്പ്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , വൈസ് ചാൻസ്‌ലർ ഗോപകുമാർ  ഉൾപ്പെടെയുള്ളവർ ഇംഗ്ലീഷിൽ പ്രസംഗിച്ചപ്പോഴാണ് രാഷ്ട്രപതി കേരളത്തെ പുകഴ്ത്തി മലയാളത്തില്‍ സംസാരിച്ചത്.

click me!