
ഭോപ്പാല്‍: മധ്യപ്രദേശിൽ പൊലീസ് റിക്രൂട്ട്മെന്‍റിൽ ജാതി വിവേചനം. വൈദ്യപരിശോധനക്കെത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി. വൈദ്യ പരിശോധനയിൽ സുതാര്യത ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം.
ധർജില്ലയിൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റിനെത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിലാണ് എസ്എസി,എസ്ടി,ഒബിസി എന്നിങ്ങനെ ജാതി തിരിച്ച് മുദ്ര പതിച്ചത്. ദൃശ്യങ്ങൾ പ്രാദേശിക മാധ്യമം പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. ജാതി അടയാളപ്പെടുത്താൻ നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സംവരണ ഇളവുകൾ നൽകുന്നതിന് വേണ്ടിയും ഇടകലാരാതിരിക്കാനുമാണ് ജാതി മുദ്രകുത്തലെന്നാണ് ജില്ലാ പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കുറ്റകൃത്യമാണെന്നും അംബേദ്കർ ശോധ് സൻസ്ഥൻ നേതാവ് നേതാവ് ഇന്ദ്രേഷ് ഗാജ്ഭിയേ പ്രതികരിച്ചു. മൂന്നൂറിലധികം ഉദ്യോഗാർത്ഥികളാണ് ധർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam