
കാരക്കാസ്: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദുറോയ്ക്ക് നേരെ വധശ്രമം. ഡ്രോൺ ആക്രമണത്തിൽ 7 സൈനികർക്ക് പരിക്കേറ്റു. വലതുപക്ഷ സംഘടനയായ ക്ലാൻഡസ്റ്റൈൻ മൂവ്മെന്‍റ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് സൂചന. ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
തലസ്ഥാനമായ കാരക്കാസിൽ സൈന്യത്തിന്‍റെ വാർഷികാഘോഷ പരിപാടിക്കിടെ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം . ഒരു ഡ്രോണ്‍ മദുറോയുടെ അടുത്തെത്തുന്നതിനു മുന്‍പ് പൊട്ടിച്ചിതറി. മറ്റൊന്ന് സൈന്യം വെടിവച്ചിട്ടു. സംഭവത്തിൽ ആറു പേരെ പൊലീസ് ക്സറ്റഡ്യിലെടുത്തിട്ടുണ്ട്.
മദുറോയെ വധിക്കാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും പ്രസിഡന്‍റ് സുരക്ഷിതനാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ അയൽരാജ്യമായ കൊളംബിയയാണെന്ന് മദുറോ ആരോപിച്ചു. ആരോപണം കൊളംബിയ നിഷേധിച്ചിട്ടുണ്ട്. ഫ്ലാനൽ സോൾജിയേഴ്സ് എന്നറിയപ്പെടുന്ന ക്ലാൻഡസ്റ്റൈൻ മൂവ്മെന്‍റ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്തതയും സൂചനയുണ്ട്.
മദുറോ പ്രസിഡന്‍റ് പദവി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ദീർഘനാളായി പ്രക്ഷോഭം നടത്തുകയാണ് വലതുപക്ഷ സംഘടനയായ ക്ലാൻഡസ്റ്റൈൻ മൂവ്മെന്‍റ്. കഴിഞ്ഞ ജനുവരിയിൽ കൊല്ലപ്പെട്ട ലോ എൻഫോഴ്സ്മെന്‍റ് മുൻ ഓഫിസർ ഓസ്കർ പെരസ് അടക്കമുള്ളവർ ഫ്ലാനൽ സോൾഡിയേഴ്സുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam