വേങ്ങര തെരഞ്ഞെടുപ്പ്; യുഡിഎഫ് പ്രചാരണത്തിന് കെ എം മാണി എത്തില്ല

Published : Oct 06, 2017, 09:44 PM ISTUpdated : Oct 04, 2018, 06:39 PM IST
വേങ്ങര തെരഞ്ഞെടുപ്പ്; യുഡിഎഫ് പ്രചാരണത്തിന് കെ എം മാണി എത്തില്ല

Synopsis

മലപ്പുറം: വേങ്ങര ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിന് കെ എം മാണി എത്തില്ല. പകരം തോമസ് ഉണ്ണിയാടന്‍ പ്രചാരണത്തിനെത്തും. വേങ്ങര തെരഞ്ഞെടുപ്പ്  പ്രചരണത്തിനായി കെ എം മാണിയെ ക്ഷണിക്കുമെന്ന് പി കെ കുഞ്ഞാലികുട്ടി മുമ്പ് അറിയിച്ചിരുന്നു. മാണി ഒരിക്കലും യു.ഡി.എഫിന് പുറത്തുള്ള ഒരാളായി മുസ്ലീം ലീഗിനോ തനിക്കോ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഏത് മുന്നണിയിലേക്ക് പോകണമെന്ന് കേരള കോൺഗ്രസ് എമ്മില്‍ രണ്ട് അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെ എം മാണി പ്രചാരണത്തിന് എത്തുന്നില്ല എന്ന് അറിയിച്ചത്. ഒക്ടോബര്‍ 11നാണ് വേങ്ങര തെരഞ്ഞെടുപ്പ്. ഒക്ടോബർ 15ന് വോട്ടെണ്ണും. പി  കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സീറ്റ് വിഭജനത്തിൽ പ്രാഥമിക ധാരണയായി, അന്തിമ തീരുമാനം 3 ദിവസത്തിൽ
ജെൻസൻ ഹുവാങിനെ തിരിച്ചെത്തിക്കാൻ അസാധാരണ ഇടപെടൽ നടത്തി ഡോണൾഡ് ട്രംപ്; യുഎസ് ഓഹരി വിപണിയിൽ വൻ കുതിപ്പ്