ഓപ്പറേഷന്‍ ടേബിളില്‍ ഡോക്ടര്‍മാര്‍ ഒരിക്കലും ചെയ്യാത്തത് - വീഡിയോ

Published : Aug 30, 2017, 06:21 PM ISTUpdated : Oct 05, 2018, 04:08 AM IST
ഓപ്പറേഷന്‍ ടേബിളില്‍ ഡോക്ടര്‍മാര്‍ ഒരിക്കലും ചെയ്യാത്തത് - വീഡിയോ

Synopsis

ജോധ്പൂര്‍: ഓപ്പറേഷന്‍ ടേബിളില്‍ രോഗിക്ക് സമീപം ഡോക്ടര്‍മാര്‍ തമ്മില്‍ തെറിയഭിഷേകം. ഗുരുതരമായ ചികിത്സാപിഴവിന്‍റെ ദൃശ്യമാണ് ജോധ്പൂര്‍ ആശുപത്രിയില്‍ നിന്നും പുറത്തുവരുന്നത്. ഗര്‍ഭസ്ഥശിശുവിന് ശസ്ത്രക്രിയ നടത്തുന്നതിനിടയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് കുട്ടി മരിക്കുകയും ചെയ്തു.

ആശുപത്രിയില്‍ എത്തിയപ്പോള്‍ മുതല്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഹൃദയമിടുപ്പ് അടക്കമുള്ളവ വളരെകുറവായിരുന്നു. ഇതേത്തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയയായത്. ഇന്ന് ഇതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.  

സംഭവത്തെതുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരെയും ആശുപത്രിയില്‍ നിന്നും പുറത്താക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി അധികൃതരില്‍ തന്നെ ആരോ ഒരാള്‍ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10 ദിനം മാത്രം ബാക്കി! കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും; തീരുമാനമെടുക്കാൻ മന്ത്രിസഭ
മുഖ്യമന്ത്രി പറഞ്ഞ നിർണായക ദിനം, ഉമ്മാക്കിയെന്ന് മറുപടി പറഞ്ഞത് പിണറായി; ധവളപത്രം ഇന്ന് സഭയിൽ വയ്ക്കും, സംസ്ഥാനത്തിന്‍റെ ധനസ്ഥിതി അറിയാം