ആട് ആന്റണിയുടെ വിധി ഇന്ന്

Web Desk |  
Published : Jul 15, 2016, 02:00 AM ISTUpdated : Oct 04, 2018, 05:52 PM IST
ആട് ആന്റണിയുടെ വിധി ഇന്ന്

Synopsis

2012 ജൂണ്‍ 26ന് പുലര്‍ച്ചെ പൊലീസ് ഉദ്യോഗസ്ഥനായ മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നര വര്‍ഷത്തിന് ശേഷം 2015 ഒക്ടോബര്‍ 13ന് പാലക്കാട് ഗോപാലപുരത്തുനിന്നാണ് ആന്റണിയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 14ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജോര്‍ജ് മാത്യു മുമ്പാകെ ആരംഭിച്ച വിചാരണ ഈ മാസം 8 ന് പൂര്‍ത്തിയായി. ഒരു മാസം കൊണ്ട് വാദം പൂര്‍ത്തിയാക്കി വിധി പറയുന്ന അപൂര്‍വ്വം കൊലക്കേസുകളില്‍ ഒന്നാണിത്. കേസില്‍ പ്രോസിക്യൂഷന്‍ 30 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി. കൂടാതെ 72 രേഖകളും 38 തൊണ്ടിമുതലുകളും  തെളിവായും എത്തിച്ചു. ആട്ആന്റണി ഓടിച്ചിരുന്ന വാനിലെ വിരലടയാളവും രക്തക്കറയുമാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പൊലീസ് കസ്റ്റഡിയിലായിരുന്ന വാന്‍ വിചാരണകാലയളവില്‍ കോടതിയിലെത്തിച്ചിരുന്നു. വാന്‍ ജഡ്ജി നേരിട്ടെത്തി പരിശോധിക്കുകയും ചെയതു. ആട് ആന്റണിയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൊലീസ് ഡ്രൈവര്‍ ജോയിയും ആദ്യം സംഭവസ്ഥലത്തെത്തിയ അനില്‍കുമാറും കോടതിയിലെത്തി മൊഴി നല്‍കി. സംഭവം നടക്കുമ്പോള്‍ താന്‍ കേരളത്തില്‍ ഇല്ലായിരുന്നെന്നാണ് പ്രതിയുടെ വാദം. എന്നാല്‍ പാചകവാതക കണക്ഷനുവേണ്ടി ഗ്യാസ് ഏജന്‍സിയില്‍ പ്രതി കൊടുത്ത അപേക്ഷയുടെ കോപ്പി തെളിവായി ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ത്തത്.

കേസില്‍ ആടിന് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പൊലീസുകാരെ ആക്രമിച്ച കേസിന് പുറമേ നിരവധി കേസുകള്‍ ആടിന്റെ പേരിലുണ്ട്. ഇതിന്റെ വിചാരണയും കോടതില്‍ നടക്കുന്നുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി.മോഹന്‍രാജും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി.എന്‍.ഹസ്‌കര്‍, എന്‍.മുഹമ്മദ് നഹാസു മാണ് കോടതിയില്‍ ഹാജരായിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും
'ജാതിയും മതവും രാഷ്ട്രീയവും സ്വന്തം നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും നിലനിൽപിനും പ്രയോഗിക്കുന്നവർക്ക് മാതൃകയാണ് വി വി രാജേഷ്'; മല്ലികാ സുകുമാരൻ