താന്‍ സമാധാന സന്ദേശവാഹകന്‍, ഭീകരതയെ പ്രോത്സാഹിപ്പിച്ചിട്ടില്ല: സാക്കിര്‍ നായിക്

By Asianet newsFirst Published Jul 14, 2016, 7:58 PM IST
Highlights

മുംബൈ: താന്‍ ഭീകരതയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും, എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളേയും അപലപിക്കുന്നുവെന്നും മുസ്‌ലിം മത പ്രഭാഷകന്‍ സാക്കിര്‍ നായിക്. സമാധാനത്തിന്റെ സന്ദേശവാഹകനായ താന്‍, ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും സാക്കിര്‍ നായിക് സ്കൈപ്പിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചാണ് സാക്കിര്‍ നായിക് വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ചാവേര്‍ ആക്രമങ്ങള്‍ ഹറാമാണ്. ഇസ്‌ലാമില്‍ ഏറ്റവും നിഷിദ്ധമായ കാര്യങ്ങളിലൊന്നാണു ചാവേറാക്രമണം. എന്നാല്‍, യുദ്ധകാലത്തു ചാവേറാക്രമണമാകാമെന്നു സാക്കിര്‍ നായിക് പറഞ്ഞു. തന്റെ പ്രഭാഷണങ്ങള്‍ സമാധാനം ആഹ്വാനം ചെയ്യുന്നവരായിരുന്നു. തനിക്കെതിരേ നിലവില്‍ ഒരു അന്വേഷണവും നടക്കുന്നില്ല. തനിക്കെതിരേ മാധ്യമ വിചാരണ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ അധികൃതരുമായോ പൊലീസുമായോ യാതൊരു പ്രശ്നവുമില്ലെന്നും സാക്കിര്‍ നായിക് പറയുന്നു. സ്കൈപ്പ് വഴി സൗദി അറേബ്യയില്‍നിന്നാണു സാക്കിര്‍ നായിക് വാര്‍ത്താ സമ്മേളനം നടത്തിയത്.

click me!