ബാര്‍കേസില്‍ തുടരന്വേഷണം ജേക്കബ് തോമസിന്റെ കര്‍ശന മേല്‍നോട്ടത്തില്‍

Published : Aug 28, 2016, 12:13 AM ISTUpdated : Oct 05, 2018, 02:24 AM IST
ബാര്‍കേസില്‍ തുടരന്വേഷണം ജേക്കബ് തോമസിന്റെ കര്‍ശന മേല്‍നോട്ടത്തില്‍

Synopsis

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കര്‍ശന നിരീക്ഷണത്തില്‍. ഇതുവരെയുള്ള കേസ് ഡയറിയും തെളിവുകളും വിശദമായി പരിശോധിച്ചായിരിക്കും രണ്ടാം തുടരന്വേഷണത്തിന്റെ തുടക്കം. രാഷ്‌ട്രീയവും നിയമപരവുമായ ഒട്ടേറെ കൈവഴികളുള്ള കേസ്, ജേക്കബ് തോമസെന്ന വിജലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ വീണ്ടും അന്വേഷിക്കുമ്പോള്‍ അത് ഒരു പക്ഷെ കെഎം മാണിയുടെ സ്വത്ത് വിവരത്തില്‍ വരെ ചെന്ന് നിന്നേക്കാം.

ഒരു ബാറുടമയുടെ വെളിപ്പെടുത്തലില്‍ തുടങ്ങി ആരോപണ വിധേയനായ മന്ത്രിയുടെ രാജിയിലും മറ്റ് മന്ത്രിമാര്‍ക്കെതിരായ വിജലന്‍സ് അന്വേഷണങ്ങളിലേക്കും നീണ്ട ബാര്‍കോഴ കേസ്. ഒരു കേസ് തന്നെ പല കേസിന് വഴിവച്ചതും, അന്വേഷണ ഉദ്യോഗസ്ഥനെതിരെ വന്ന അന്വേഷണവും, കോടതി പരാമര്‍ശത്തെ തുടര്‍ന്ന് വിജലന്‍സ് ഡയറക്ടറുടെ രാജിയും അടക്കം നിരവധി സംഭവങ്ങള്‍. വീണ്ടുമൊരന്വേഷണത്തിന് കളമൊരുങ്ങുമ്പോള്‍ തുടക്കം കോടതിയിലിരിക്കുന്ന പഴയ കേസ് ഡയറിയില്‍ നിന്ന് തന്നെ. ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖ സിഡിയും ടെലിഫോണ്‍ രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകളും വിശദമായി പരിശോധിക്കും.

എസ്‌പി ആര്‍ സുകേശനെ ഒഴിവാക്കി ചുമതല ഡിവൈഎസ്‌പി നജ്മല്‍ ഹസനെ ഏല്‍പ്പിച്ചെങ്കിലും അന്വേഷണം വിജലന്‍സ് ഡയറക്ടര്‍ തോക്കബ് തോമസിന്റെ കര്‍ശന നിരീക്ഷണത്തിലാകുമെന്നും ഉറപ്പ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ അന്വേഷണത്തില്‍ അതൃപ്തനായിരുന്നു കെഎം മാണി. കേസിലെടുത്ത കര്‍ശന നിലപാടിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട അന്നത്തെ എഡിജിപി  ജേക്കബ് തോമസ് ഇന്ന് വിജലന്‍സിന്റെ തലപ്പത്തിരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ കേസന്വേഷണത്തിനുണ്ട്.

രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കൂടി പ്രതികൂലമായിരിക്കെ കെഎം മാണിയുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ വരെ രണ്ടാം തുടരന്വേഷണം ചെന്ന് നില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കേസന്വേഷണം അട്ടിമറിച്ചത് വിജലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിയാണെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വെളിപ്പെടുത്തുക കൂടി ചെയ്തതോടെ വന്നതിലും വിചിത്രമായ വഴികളാണ് ബാര്‍കോഴ കേസിനെ കാത്തിരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്
മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം