ഭിന്നശേഷിക്കാര്‍ക്കായുള്ള 25 പദ്ധതികള്‍ ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

By Web DeskFirst Published Jun 12, 2017, 6:39 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ഭിന്ന ശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന 25 പദ്ധതികള്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. കേരളത്തെ അംഗപരിമിതി സൗഹൃദ സംസ്ഥാനമാക്കുന്നതടക്കമുളള പദ്ധതികള്‍ അനുയാത്രയെന്ന പേരിലാണ് നടപ്പാക്കുന്നത്. മാജിക് പരിശീലിച്ച ഭിന്നശേഷിക്കാരായ 23 കുട്ടികളാണ് ഇതിന്റെ അംബാസിഡര്‍മാര്‍. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ്  ഉദ്ഘാടനചടങ്ങ്. ഗവര്‍ണര്‍ മുഖ്യമന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്നു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി ഈ പരിപാടിക്ക് ശേഷം മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഉച്ച മുതല്‍ വൈകീട്ട് ഏഴു വരെ നഗരത്തില്‍ ഗതാഗതനിയന്ത്രണമുണ്ടാകും.

 

click me!