ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ യുവതിയെ രക്ഷിച്ച് യുവാവ്

By Web DeskFirst Published May 13, 2017, 12:56 PM IST
Highlights

ബീജീംഗ്: ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ കോളജ് വിദ്യാര്‍ഥിനിയായ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലുള്ള പുടിയാന്‍ സ്റ്റേഷനിലാണ് നാടകീയ സംഭവം.

അതിവേഗമെത്തിയ ട്രെയിനിന് മുന്നിലേക്ക് യുവതി ചാടാന്‍ ശ്രമിക്കുന്നതും യുവാവ് രക്ഷപ്പെടുത്തുന്നതും റെയില്‍വെ സ്റ്റേഷനിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ട്രെയിനിന് മുന്നിലേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെ തക്കസമയത്ത് ഇടപെട്ട് യുവതിയുടെ കൈയില്‍ പിടിച്ച് വലിച്ചുകയറ്റുകയായിരുന്നു. ഇതിനിടെ യുവാവിന്റെ തല നിലത്തെ കോണ്‍ക്രീറ്റില്‍ ശക്തമായി ഇടിച്ചെങ്കിലും യുവതിയുടെ കൈയിലെ പിടിവിട്ടില്ല. സെക്കന്‍ഡുകള്‍ക്കകം യുവതി ചാടാനൊരുങ്ങിയ ട്രാക്കിലേക്ക് ട്രെയിന്‍ എത്തി. ഇതിന് തൊട്ടുമുമ്പ് മറ്റു രണ്ടുപേര്‍ ചേര്‍ന്ന് ഇരുവരെയും ട്രാക്കില്‍ നിന്ന് വലിച്ച് കയറ്റി.

click me!