'കുഞ്ഞിന് ബോധം നഷ്ടപ്പെട്ടിരിക്കുന്നു, ഇനിയെങ്കിലും സഹായിക്കൂ'; വീഡിയോ

Published : Aug 17, 2018, 05:13 PM ISTUpdated : Sep 10, 2018, 12:54 AM IST
'കുഞ്ഞിന് ബോധം നഷ്ടപ്പെട്ടിരിക്കുന്നു, ഇനിയെങ്കിലും സഹായിക്കൂ'; വീഡിയോ

Synopsis

ആവശ്യമായ ഭക്ഷണം കിട്ടാതെ തളര്‍ന്ന കുഞ്ഞിന് ബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സഹായം ഉടന്‍ ആവശ്യമാണെന്നും കാണിച്ച് നിരവധി പേരാണ് സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയകളിലെത്തിയത്. എന്നാല്‍ വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെടാനാകാഞ്ഞതിനാല്‍ കുടുംബത്തിന് ഇപ്പോഴും സഹായം ലഭിച്ചോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.  

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ഏഴ് മാസം പ്രായമായ കുഞ്ഞിനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് വീഡിയോ. ചെങ്ങന്നൂര്‍- തിരുവല്ല റൂട്ടില്‍ കല്ലിശ്ശേരി ജംഗ്ഷന് സമീപത്തായി ഒരു വീട്ടിലാണ് മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം കുഞ്ഞ് കുടുങ്ങിക്കിടക്കുന്നതെന്നും, പുറത്തെവിടെയോ ഉള്ള കുഞ്ഞിന്റെ അമ്മയാണ് ഇക്കാര്യം ആദ്യം അറിയിച്ചതെന്നും വീഡിയോയില്‍ പറയുന്നു. 

ആവശ്യമായ ഭക്ഷണം കിട്ടാതെ തളര്‍ന്ന കുഞ്ഞിന് ബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സഹായം ഉടന്‍ ആവശ്യമാണെന്നും കാണിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് പിന്നാലെ സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയകളിലെത്തിയത്. എന്നാല്‍ വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെടാനാകാഞ്ഞതിനാല്‍ കുടുംബത്തിന് ഇപ്പോഴും സഹായം ലഭിച്ചോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട് ടൗൺഷിപ്പ്: ഊരാളുങ്കലിന് മന്ത്രിയുടെ മുന്നറിയിപ്പ്, 'ടൗൺഷിപ്പ് നിർമ്മാണത്തിന് ശേഷം കൂട്ടിയിട്ട മണ്ണ് ഉടൻ നീക്കണം, ഇല്ലെങ്കിൽ നടപടി'
ഈ കാര്യത്തിൽ സർക്കാരിന് വൻ കയ്യടി, രണ്ടുംകൽപ്പിച്ച് കളത്തലിറങ്ങി രമേശ് ചെന്നിത്തല; ഓപ്പറേഷൻ തൂഫാൻ കണക്കുമായി ആഭ്യന്തര മന്ത്രി