
മനുഷ്യമുഖത്തോട് രൂപ സാദൃശ്യമുള്ള കുരങ്ങിന്റെ വീഡിയോയാണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്. ചൈനയിലെ ടിയേഞ്ചിന്‍ മൃഗശാലയിലാണ് കുരങ്ങ് ഉളതെങ്കിലും സ്വദേശം സൗത്ത് ആഫ്രിക്ക ആണെന്നാണ് സിജിടിഎന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൈനയിലെ ടിയാൻജിൻ മൃഗശാലയിൽ നിന്നുമുള്ളതാണ് ഈ വീഡിയോ. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്ബോയിലാണ് ഈ കുരങ്ങിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത്. ബ്ലാക്ക് കാപ്പ്ഡ് കാപുചിന്‍ വിഭാഗത്തില്‍പ്പെട്ട കുരങ്ങനാണ് ദൃശ്യങ്ങളില്‍ ഉള്ളത്. മനുഷ്യനാണോ കുരങ്ങനാണോ എന്ന് തിരിച്ചറിയാനാവാത്ത വിധത്തിലുള്ള രൂപമാണ് സൈബര്‍ ലോകത്തേയും അത്ഭുതപ്പെടുത്തുന്നത്. മനുഷ്യൻ ചെയ്യുന്നതു പോലെ മുഖം ചലിപ്പിക്കുകയും നോക്കുകയും മറ്റുമാണ് ഈ കുരങ്ങ് ചെയ്യുന്നത്. പതിനെട്ട് വയസാണ് ഈ കുരങ്ങിന്റെ പ്രായം.
വീഡിയോ വൈറലായതിനു പിന്നാലെ തമാശയുണര്‍ത്തുന്ന സംശയങ്ങളും ചോദ്യങ്ങളുമായി കാഴ്ചക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇത് മൃഗശാല സൂക്ഷിപ്പുകാരനല്ലെന്ന് ഉറപ്പല്ലേ എന്നായിരുന്നു നെറ്റിസണ്‍സില്‍ പലരുടേയും ചോദ്യം. സംഗതി കുരങ്ങനാണെങ്കിലും കണ്ടാല്‍ പറയില്ലെന്നുമാണ് ചിലരുടെ അത്ഭുതം. ഇത്തരത്തിലുള്ള കുരങ്ങുകൾ അമേരിക്കയിലും ഉണ്ട്. മാത്രമല്ല അമിതമായ ബുദ്ധിയുള്ളതാണ് ഇത്തരം വിഭാഗത്തിൽപ്പെട്ട കുരങ്ങുകൾ എന്ന് നാഷണൽ ജിയോഗ്രഫിക് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam