ചിറയിൻകീഴിലെ കയർ നിർമ്മാണ കേന്ദ്രങ്ങളിൽ വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധന

Published : Jul 30, 2016, 10:57 AM ISTUpdated : Oct 04, 2018, 06:29 PM IST
ചിറയിൻകീഴിലെ കയർ നിർമ്മാണ കേന്ദ്രങ്ങളിൽ വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധന

Synopsis

തിരുവനന്തപുരം ചിറയിൻകീഴിലെ കയർനിർമ്മാണ കേന്ദ്രങ്ങളിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ പരിശോധന. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നു ലഭിക്കേണ്ട സഹായങ്ങള്‍ കൃത്യമായി തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

പെരുങ്കുഴി, ആനത്തവട്ടം എന്നിവടങ്ങളിലെ കയർസൊസൈറ്റികളിലായിരുന്നു പരിശോധന. കയർവകുപ്പ്, തൊഴിൽവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവടങ്ങളിൽ കയർതൊഴിലാഖലി‌ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് ഉദ്യോഗസ്ഥരും നേരിട്ട് പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചത്.  ദാരിദ്രമനുസഭിവിക്കുന്ന സ്ത്രീ തൊഴിലാളികൾക്ക് എപിഎൽ കാർഡാണ് ഉള്ളത്. റേഷൻ കടകളിലും പരിശോധന നടത്തി.

അടിസ്ഥാന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന്റെ ഭാഗമായാണ് അട്ടപ്പാടിക്കു പിന്നാലെ കയർതൊഴിലാളികളുടെ മേഖലയിലും വിജിലൻസ് ഡയറക്ടർ പരിശോധന നടത്തിയത്. തൊഴിലാളിക്കള്‍ ലഭിക്കേണ്ട കൂലി ആനുകൂലിയവും ചോരുന്ന വഴികള്‍ കണ്ടെത്തി ഇക്കാര്യത്തിൽ സ്ലീകരിക്കേണ്ട നടപടികള്‍ഡ സർക്കാരിന് റിപ്പോർട്ട് നൽകും. ബോധപൂർവ്വം ഉദ്യോഗസ്ഥർ വീഴ്ച കാട്ടിയിട്ടുണ്ടെങ്കില്‍ വിജിലൻസ് കേസെടുക്കും.

 

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

മൂത്രത്തിൽ കല്ലുമായി വന്ന യുവതി, 25,000 രൂപയുടെ ശസ്ത്രക്രിയ; യുട്യൂബ് നോക്കി ഓപ്പറേറ്റ് ചെയ്ത് ക്ലിനിക്ക് ഉടമയും മരുമകനും, ദാരുണാന്ത്യം
ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി