
തിരുവനന്തപുരം: അഴിമതി കേസുകളുടെ നടത്തിപ്പിനും വഴിമുട്ടി വിജിലന്‍സ്. വിജിലന്‍സ് കേസ് നടത്തിപ്പിന് ആകെയുള്ളത് 11 അഭിഭാഷകര്‍ മാത്രമാണ്. വിജിലൻസ് കോടതികളിലും ട്രെബ്യൂണലിലും വർഷങ്ങളായി കെട്ടികിടക്കുന്നത് 2115 കേസുകളാണ് .
വിജിലൻസ് ഡയറക്ടറായിരുന്ന ലോക്നാഥ് ബെഹറയും ഇത് സംബന്ധിച്ച് സർക്കാറിന് അടുത്തിടെ കത്ത് നൽകിയിരുന്നു. കേസുകളുടെ നടത്തിപ്പിന് കാര്യക്ഷമമായ കൂടുതൽ അഭിഭാഷകനിര വേണണെന്നായിരുന്നു ആവശ്യം.
ഒരു അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, ഒരു ലീഗൽ അഡ്വൈസർ, എട്ടു അഡീ.ലീഗൽ അഡ്വൈസർമാർ . ഈ ചെറു സംഘമാണ് നൂറ് കണക്കിന് അഴിമതി കേസുകള്‍ നടത്തേണ്ടത്. നിയമോപദേശകരുടെ എണ്ണം കൂട്ടണമെന്ന് ബെഹ്റയുടെ മുന്‍ഗാമികളായ ഡയറക്ടര്‍മാരും ആവശ്യപ്പെട്ടിരുന്നു .പക്ഷേ ഒന്നും സംഭവിച്ചില്ല
കേസുകള്‍ ഇഴയുമ്പോള്‍ അഴമതിക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല ,കേസിൽ അകപ്പെടുന്നവരുടെ നിരപരാധിത്വം തെളിയിക്കാനുളള നടപടികളും വൈകുന്നു.
ഇതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ് ശാസ്താംകോട്ടസ സ്വദേശി അരവിന്ദാക്ഷന്‍. ബ്ലോക്ക് ഡെവലമെൻറ് ഓഫീസറായിരുന്നപ്പോഴാണ് അരവിന്ദാക്ഷൻ വിജിലൻസിൽ കേസിൽപ്പെടുന്നത്. ഉദ്യോഗക്കയറ്റം കിട്ടിയില്ല. ആനൂകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടു. കേസെടുത്ത് 35 വർഷത്തിനു ശേഷമാണ് അരവിന്ദാക്ഷൻ കുറ്റക്കാരനല്ലെന്ന് ഉത്തരവ് വരുന്നത്. ഇപ്പോള്‍ തനിക്കെതിരെ കേസെടുത്ത വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് അരവിന്ദാക്ഷൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam