കറപ്പത്തോട്ടം ഭൂമി വിൽപ്പന; കാന്തപുരത്തെ ഒഴിവാക്കി എഫ്ഐആർ

By Web DeskFirst Published Jun 16, 2016, 3:36 PM IST
Highlights

കണ്ണൂര്‍: കണ്ണൂർ അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിലെ 300 ഏക്കർ ഭൂമി  തരം മാറ്റി വിൽപ്പന നടത്തിയ സംഭവത്തിൽ കാന്തപുരത്തെ ഒഴിവാക്കി വിജലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. കോടതിയിൽ സമർപ്പിച്ച പരാതിയിൽ നാലം പ്രതിയായി കാന്തപുരം ഉണ്ടായിരുന്നെങ്കിലും സബ്‍രജിസ്ട്രാർ അടക്കം ഒമ്പത് പേരെയാണ് പ്രതിയാക്കിയത്. വീണ്ടും കോടതിയിൽ പോകുമെന്ന് പരാതിക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ 300 ഏക്കർ ഭൂമി ഉദ്യോഗസ്ഥ സഹായത്തോടെ തരംമാറ്റി സ്വകാര്യ വ്യക്തികൾ മെഡിക്കൽ കോളേജടക്കം പണിതെന്ന  ഇരിട്ടി സ്വദേശിയുടെ പരാതിയിലാണ് വിജലൻസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണം തുടങ്ങിയത്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരടക്കം നാല് പേർക്കെതിരെയാണ് പരാതി കോടതിയിൽ സമർപ്പിച്ചത്. ഇതിൽ ത്വരിതാന്വേഷണം നടത്തി വിജലൻസ് തലശേരി വിജലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നതായി ചൂണ്ടികാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് കേസെടുക്കാൻ കോടതി ഇന്നതെ ഇത്തരവിട്ടത്.

എന്നാൽ വിജലൻസ് കേസെടുത്തപ്പോൾ ഭൂമി ആദ്യം മറിച്ച് നൽകിയ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ ഒഴിവായി. പാരതിയിൽ കാന്തപുരം ഇല്ലെന്നാണ് വിജ.ൻസ് വ്യക്തമാക്കുന്നത്. എന്നാൽ ഇത് പരാതിക്കാരൻ നിഷേധിക്കുന്നു. നിലവിൽ അഞ്ചരക്കണ്ടി വില്ലേജ് മുൻ സബ് രജിസ്ട്രാർ മാരായ പ്രഭാകരൻ, ബാലൻ, കാന്തപുരത്തിൽ നിന്ന് ഭൂമിയുടെ പവ്വർ ഓഫ് അറ്റോർണി വാങ്ങി ഭൂമി തരം തിരിച്ച് ഇടപാട് നടത്തിയ അബ്ദുൾ ജബ്ബാർ ഹാജി, അഞ്ചരക്കണ്ടി വില്ലേജ് ഓഫീസർ മാരായിരുന്ന എപി ഫൽഗുനൻ, ഭാസ്കരൻ, കളട്രേറ്റിലെ ജൂനിയർ സൂപ്രണ്ട് സിടി സരള, 2003മുതൽ ആറ് വെര ലാന്‍ഡ് ബോർഡ് ചെയ്ർമാൻമാരായിരുന്നവർ എന്നിവരാണ് പ്രതികൾ.

തോട്ടം ഭൂമി തരംതിരിച്ച് ഗാർഡൻ ഭൂമി എന്നാക്കിമാറ്റിയാണ് ഇടപാട് നടത്തിയത്. ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഇത് ചട്ടലംഘനമാണ് ഇതിന് സഹായിച്ചവരാണ് കേസിലെ ഉദ്യോഗസ്ഥരെന്നാണ് വിജലൻസിന്‍റെ കണ്ടെത്തൽ. ഏതായാലും 2001ൽ ആദ്യംതോട്ടം  ഭൂമി വാങ്ങിയ കാന്തപുരത്തെ ഒഴിവാക്കിയ നടപടിക്കെതിരെ വരും ദിവസം കോടതിയെ സമീപിക്കുമെന്നാണ് പരാതിക്കാരൻ പറയുന്നത്.

click me!