ബന്ധുനിയമനത്തില്‍ വിജിലന്‍സ് അന്വേഷണം; തീരുമാനം ഉടന്‍

By Web DeskFirst Published Oct 13, 2016, 4:48 AM IST
Highlights

പി.കെ.സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രയില്‍സ് എന്റപ്രൈസിന്റെ (കെ.എസ്.ഐ.ഇ) എം.ഡിയായി നിമച്ചതിനെ കുറിച്ചുള്ള പരാതിയില്‍ വിജിലന്‍സ് ത്വരിതാന്വേഷണം വേണമെന്നാണ് ലഭ്യമായിരിക്കുന്ന നിയമോപദേശം. ഇക്കാര്യത്തില്‍ നിയമവിദഗ്ദരുടെ അഭിപ്രായം ഡയറക്ടര്‍ ജേക്കബ് തോമസിനെ അറിയിച്ചിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാവിലെ വിജിലന്‍സ് ആസ്ഥാനത്ത് നിയമോപദേശകര്‍ എത്തിച്ചേര്‍ന്നു. ഇവര്‍ ഡയറക്ടറുമായി ഇപ്പോള്‍ കൂടിക്കാഴ്ച നടത്തുകയാണ്. ഇതിന് ശേഷം അന്വേഷണത്തിന്റെ കാര്യത്തില്‍ ഡയറക്ടര്‍ തീരുമാനമെടുക്കും. അതിനിടെ ഇന്ന് രാവിലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഔദ്ദ്യോഗിക വാഹനം ഒഴിവാക്കി മറ്റൊരു വാഹനത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണാനെത്തിയത്. അന്വേഷണം നടത്താതെ മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് സൂചന.

ലളിതകുമാരി കേസിലെ സുപ്രീം കോടതിവിധിയും മുമ്പാണ്ടിയിട്ടുള്ള കോടതി വിധികളും ചൂണ്ടികാട്ടിയാണ് അന്വേഷണം അനിവാര്യമാണെന്ന് നിയമവിദഗ്ദര്‍ പറയുന്നത്. ത്വരിതാന്വേഷണം പ്രഖ്യാരിച്ചാല്‍ 42 മണിക്കൂറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ജയരാജനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ത്വരിത്വാന്വേഷണം ഉണ്ടാകുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്. നിയമത്തിലെ ക്രമക്കേട് ചൂണ്ടികാട്ടി കോടതിയിലും ഹര്‍ജികള്‍ എത്താന്‍ സാധ്യയുണ്ട്. ഈ സാഹചര്യത്തില്‍ വിജിലന്‍സിന്റെ  തീരുമാനം വേഗത്തിലുണ്ടാകും. ഡയറക്ടറുടെ തീരുമാനം വൈകിയതിന് ഇപ്പോള്‍ തന്നെ പ്രതിപക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. സമ്മര്‍ദ്ദത്തിലായിട്ടുള്ള വിജിലന്‍സിന് ഇതില്‍ നിന്നും കരയറാനും അന്വേഷണം അനിവാര്യമാണ്. 

click me!