സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിമതരും  പ്രഖ്യാപിക്കും

കണ്ണൂര്‍: പയ്യന്നൂരിൽ സിപിഎം വിമത വിഭാഗം മത്സരത്തിന് ഒരുങ്ങുന്നു. ടി ഐ മധുസൂദനനെതിരെ വിമതവിഭാഗം സ്ഥാനാർത്ഥിയെ നിർത്തും. വി കുഞ്ഞികൃഷ്ണനോ പയ്യന്നൂർ നഗരസഭ കൗൺസിലർ സി വൈശാഖോ സ്ഥാനാർത്ഥിയാകും. സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിമതരും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ടി ഐ മധുസൂദനൻ വീണ്ടും മത്സരിക്കുന്നതിനാൽ കൂടുതൽ ശ്രദ്ധ വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു.

അതിനിടെ പാലക്കാട് സിപിഎം വിമത കൺവെൻഷനിൽ മുൻ കെടിഡിസിചെയർമാൻ പി കെ ശശി പങ്കെടുത്തേക്കുമെന്നാണ് സൂചന. ശശിയിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് വിമത നേതാക്കൾ. നാളെയാണ് പാലക്കാട് സിപിഎം വിമത കൺവെൻഷൻ നടക്കുന്നത്.