കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ പുന:പരിശോധന

By Web DeskFirst Published Jun 30, 2016, 11:46 PM IST
Highlights

തിരുവനന്തപുരം: കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസിൽ തുടരന്വേഷണം ഉണ്ടായേക്കും. കോടതിയുടെ പരിഗണനയിലുള്ള  തുടരന്വേഷണ റിപ്പോർട്ടിലെ അപാകതകൾ പരിശോധിക്കുന്നതിന് വിജിലൻസ് ഡയറക്ടർ നിയമോപദേശം തേടി. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വരും.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണമുള്ള കേസുകൾ ഒന്നൊന്നായി പുനപരിശോധിക്കാനണ് വിജിലൻസ് ഡയറക്ടറുടെ നീക്കം. ഏറെ കോളിളക്കമുണ്ടാക്കിയ ബാർ കോഴ കേസിലാണ് തുടരന്വേഷണത്തിന്റെ സാധ്യത ഡിജിപി ജേക്കബ് തോമസ് ആദ്യം തേടുന്നത്. ബാർ കോഴക്കേസിൽ മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് ആദ്യം നൽകിയ പ്പോർട്ട് തിരുവന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു.

കേസിൽ തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മാത്രമല്ല തുടരന്വേഷണം നടത്തേണ്ട ഭാഗങ്ങൾ കൃത്യമായി കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഈ അന്വേഷണണത്തിലും മാണിക്കെതിരെ തെളിവില്ലെന്നായിരുന്നു വിജിലൻസ് കണ്ടത്തൽ. ഈ റിപ്പോർട്ട് തള്ളണമെനാനാവശ്യപ്പെട്ട് വി.എസ് അടക്കം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് കോടതിയുടെ പരിഗണനയിലുള്ള തുടരന്വേഷണ റിപ്പോർട്ടിലെ അപാകത പരിശോധിക്കാൻ വിജലൻസ് ഡയറക്ടർ നിയമോപദേശം തേടിയത്.

ബാർ കേസിൽ വിജിലൻസിനായി ഹാജരായ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ജി.ശശീന്ദ്രനെ മാറ്റി നിർത്തിയാണ് ഡയറക്ടർ നിയമോപദേശം തേടിയത്. റിപ്പാപോര്‍ട്ടില്‍ അപാകതയുണ്ടെങ്കിൽ പരിശോധിക്കാമെന്ന നിയമോപദേശമാണ് ലഭിക്കുന്നതെങ്കിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ് നിലപാട് മാറ്റും. കൂടുതൽ അന്വേഷണം വേണമെന്ന നിലപാടും സ്വീകരിക്കും. അത് മാണിക്കെതിരായ ബാർ കേസിൽ പുതിയ വഴിതുറക്കലാകും.പാറ്റൂർ കേസിലും, കെ.ബാബുവിനെതിരായ കേസിലും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാനും വിജിലൻസ് നീക്കമുണ്ട്.

click me!