അമേരിക്കന്‍ സൈന്യത്തില്‍ മൂന്നാം ലിംഗക്കാരുടെ വിലക്ക് നീക്കി

Published : Jun 30, 2016, 08:28 PM ISTUpdated : Oct 04, 2018, 04:46 PM IST
അമേരിക്കന്‍ സൈന്യത്തില്‍ മൂന്നാം ലിംഗക്കാരുടെ വിലക്ക് നീക്കി

Synopsis

വാഷിങ്ടണ്‍: അമേരിക്കയില്‍ മൂന്നാം ലിംഗക്കാര്‍ക്കു സൈന്യത്തില്‍ സേവനം അനുഷ്ടിക്കുന്നതിനുള്ള വിലക്കു പിന്‍വലിച്ചു. ഭിന്ന ലിംഗക്കാര്‍ക്കു സൈന്യത്തില്‍ പ്രവേശനം അനുവദിക്കുന്ന 19ആം രാജ്യമാണ് അമേരിക്ക. ഭിന്ന ലൈംഗിക സ്വത്വം വെളിവായതിനെത്തുടര്‍ന്ന് ജോലി നഷ്ടമായേക്കാമായിരുന്ന ആയിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ക്ക് ആശ്വാസമാവുകയാണു പുതിയ തീരുമാനം.

ഭിന്ന ലിംഗക്കാര്‍ക്കു കൂടുതല്‍ അവസരം എന്നതിനേക്കാള്‍ ഉപരി സേനയ്ക്കത്തുള്ള ഭിന്ന ലിംഗക്കാര്‍ക്ക് ഏറെ ആശ്വാസകരമാണു തീരുമാനം. ഔദ്യാഗികമായി ഭിന്നലിംഗക്കാര്‍ക്ക് സേനയില്‍ പ്രവേശനം ഇല്ലെങ്കിലും അമേരിക്കന്‍ മിലിറ്ററിയില്‍ 2500 ഓളം ഭിന്നലിംഗക്കാര്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. റിസര്‍വ് സേനയില്‍ 1500 പേരും വരും. എന്നാല്‍ ഈ കണക്ക്  7000  മുകളില്‍ പോകാനുള്ള സാധ്യതയും ചില ഏജന്‍സികള്‍ പ്രഖ്യാപിച്ചിരുന്നു.

പൊതു സമൂഹത്തിന്റെ സമ്മര്‍ദത്തിനൊപ്പം മറ്റു ചില കാരണങ്ങളും തീരുമാനത്തിനു പിന്നിലുള്ളതായി വിമര്‍ശനമുണ്ട്. ഇറാഖ്, സിറിയ അഫ്ഗാനിസ്ഥാന്‍ തുടങ്ങി വിവിധയിടങ്ങളില്‍ സൈന്യം യുദ്ധാന്തരീക്ഷത്തില്‍ കഴിയുമ്പോള്‍ ഇത്രയും പേരെ ഒരുമിച്ചു പുറത്താക്കുന്നതു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കും.

ഭിന്നലിംഗക്കാര്‍ സൈന്യത്തില്‍ എത്തിയാല്‍ എന്തെല്ലാം സൗകര്യങ്ങളും ആനുകൂല്യങ്ങളും വരുത്തണം എന്നതില്‍ 90 ദിവസത്തിനകം മാര്‍ഗ രേഖ തയ്യാറാക്കും. ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയരാവുന്നവര്‍ സ്വത്തത്തിന് മാറ്റമില്ലാതെ ഒന്നരവര്‍ഷക്കാലം തുടര്‍ന്നെന്ന് ശാസ്ത്രീയമായി തെളിയിക്കണം. സൈന്യത്തിലെ ഡോക്ടര്‍ മാര്‍ക്കും ഇതുസബംന്ധിച്ച് പറിശീലനം നല്‍കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ സേന.

സ്വവര്‍ഗാനുരാഗികള്‍ക്കുള്ള വിലക്ക് നീക്കി അഞ്ചു വര്‍ഷം പിന്നിടുമ്പോഴാണ് അമേരിക്കന്‍ സൈന്യത്തിലെ പുതിയ മാറ്റം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം
ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി