കൈക്കൂലിക്കേസില്‍ ആര്‍ടിഒയെ സഹായിച്ചെന്ന് ആരോപണം; എസ്പി നിശാന്തിനിക്കെതിരെ വിജിലന്‍സ് പരിശോധന

Published : Jun 21, 2016, 11:45 AM ISTUpdated : Oct 04, 2018, 06:40 PM IST
കൈക്കൂലിക്കേസില്‍ ആര്‍ടിഒയെ സഹായിച്ചെന്ന് ആരോപണം; എസ്പി നിശാന്തിനിക്കെതിരെ വിജിലന്‍സ് പരിശോധന

Synopsis

ആര്‍ടിഒയെ കൈക്കൂലിക്കേസില്‍ സഹായിച്ചെന്ന പരാതിയില്‍ എസ്പി ആര്‍ നിശാന്തിനിക്കെതിരെ ത്വരിത പരിശോധനക്ക് മൂവാറ്റുപുഴ വിജിലന്‍സ്  കോടതി ഉത്തരവിട്ടു. മുവാറ്റുപുഴ സ്വദേശിയായ അജിത് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കൈക്കൂലി ചോദിച്ചുവെന്ന വിവരം എസ്പിയെ അറിയിച്ചിട്ടും ട്രാപ്പിലൂടെ ആര്‍ടിഒയെ പിടികൂടുന്നതിനുപകരം ഓഫീസില്‍ റെയ്ഡു നടത്തി ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരന്‍റെ ആരോപണം. ജൂലൈ 30നകം പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി
മുഖ്യമന്ത്രിയും മന്ത്രിയും പരസ്യ ഏറ്റുമുട്ടൽ, പരസ്യവിഴുപ്പലക്കൽ പാടില്ലെന്ന് പറഞ്ഞ അധ്യക്ഷൻ തന്നെ മുഖ്യമന്ത്രിക്കെതിരെ രം​ഗത്ത്