
ലണ്ടന്‍: സിംഗപ്പൂര്‍ കമ്പനിയുമായുള്ള കേസില്‍ വിജയ് മല്യയ്ക്ക് 90 മില്യന്‍ ഡോളര്‍ പിഴ വിധിച്ച് ബ്രിട്ടീഷ് കോടതി. സിംഗപ്പൂര്‍ ആസ്ഥാനമായ എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയായ ബിഒസി ഏഷിയേഷനുമായുള്ള കേസിലാണ് കിംഗ് ഫിഷര്‍ ഉടമയായ മല്യയ്ക്ക് ബ്രിട്ടനിലെ ഹൈക്കോടതി പിഴ വിധിച്ചത്.
9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബ്രിട്ടണിലേക്ക് കടന്ന മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് മാര്‍ച്ച് 16ന് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണിക്കാനിരിക്കെ മല്യയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് കോടതി വിധി.
ബിഒസി ഏഷിയേഷനില്‍നിന്ന് നാല് വിമാനങ്ങള്‍ വാങ്ങാനാണ് കിംഗ് ഫിഷര്‍ കരാറിലേര്‍പ്പെട്ടത്. മൂന്ന് വിമാനങ്ങള്‍ കമ്പനി നമല്‍കിയിട്ടും കിംഗ്ഫിഷര്‍ പണം നല്‍കാതെ വന്നതോടെ നാലാമത്തെ വിമാനം നല്‍കാതെ ബിഒസി കരാറില്‍നിന്ന് പിന്‍വാങ്ങി. തുടര്‍ന്ന് നല്‍കിയ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam