വിജയ് രൂപാണി അധികാരമേറ്റു

Published : Aug 07, 2016, 07:56 AM ISTUpdated : Oct 05, 2018, 03:30 AM IST
വിജയ് രൂപാണി അധികാരമേറ്റു

Synopsis

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സൗരഭ് പട്ടേൽ അടക്കം ആനന്ദി ബെൻ പട്ടേലിന്‍റെ വിശ്വസ്തരായിരുന്ന പല മുതിർന്ന നേതാക്കളെയും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല.പട്ടേൽ സമുദായത്തിൽ നിന്നും എട്ട് പേരാണ് വിജയ് രൂപാണി മന്ത്രിസഭയിൽ ഉള്ളത്.

വിജയ് രൂപാണിയുടെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ദേശീയ അദ്ധ്യക്ഷൻ അമിത്ഷാക്കൊപ്പം,എൽ.കെ അദ്വാനിയും കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയും എത്തിയിരുന്നു. തെലങ്കാനയിലായതിനാൽ തന്‍റെ പിൻഗാമിയുടെ സത്യപ്രതിജ്ഞക്ക് മോദി എത്തിയില്ല.

പിണങ്ങി നിൽക്കുന്ന ആനന്ദി ബെൻ പട്ടേൽ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ ആനന്ദി ബെൻ പട്ടേൽ ഗവർണ്ണറെ കാണാൻ രൂപാണിക്കൊപ്പം പോകാതിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് രൂപാണി മന്ത്രിസഭയിൽ ആനന്ദി ബെൻ പട്ടേലിന്‍റെ പ്രധാന വിശ്വസ്തരെ ഒഴിവാക്കി. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പദത്തിലേക്ക് വരെ ഉയർന്ന് കേട്ട സൗരഭ് പട്ടേൽ, വനിതാ നേതാവ് വാസുബെൻ ത്രിവേദി,ഗോവിന്ദ് പട്ടേൽ തുടങ്ങിയവരാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖർ.

ആനന്ദി മന്ത്രിസഭയിൽ മൂന്നാമനായിരുന്ന രമണ്‍ ലാൽ വോറ സ്പീക്കറാകും. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അടക്കം പാട്ടീദാർ സമുദായത്തിൽ നിന്നും എട്ട് പേർ രൂപാണി മന്ത്രിസഭയിലുണ്ട്. ദളിത് പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ ദളിത്, പിന്നോക്ക വിഭാഗത്തിൽ നിന്നുമുള്ള നേതാക്കൾക്കും മികച്ച പരിഗണന ബിജെപി നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും
ഏരിയപ്പള്ളിയിൽ അര്‍ധരാത്രി കടുവയെ കണ്ടെന്ന് നാട്ടുകാര്‍; പുല്‍പ്പള്ളിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിച്ചു