സനല്‍കുമാറിന്‍റെ ഭാര്യയെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപന്തലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

By Web TeamFirst Published Dec 21, 2018, 2:34 PM IST
Highlights

നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.  35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിൻറെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു.
 
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്ന നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സനല്‍ കുമാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം ലഭ്യമാകാത്തതോടെയാണ് വിജിയും കുടുംബവും സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. 

നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.  35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിൻറെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും വിജിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാഞ്ഞതോടെ ന്ത്രി എം എം മണിയെ വിജി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ തോന്ന്യാവസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്നായിരുന്നു മന്ത്രി എം എം മണിയുടെ നിലപാട്. 
 
click me!