ബാങ്ക് തട്ടിപ്പ്: റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരി അറസ്റ്റില്‍

By Web DeskFirst Published Feb 19, 2018, 10:59 AM IST
Highlights

ദില്ലി: അഞ്ച് ബാങ്കുകളില്‍ നിന്നായി 800 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ സംഭവത്തില്‍ റോട്ടോമാക് പേന കമ്പനിയുടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു.

ഇന്ത്യയിൽ നിന്ന് മുങ്ങിയിട്ടില്ലെന്ന്   വിക്രം കോത്താരി ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കാൺപൂരിലുണ്ടെന്നും വായ്പ തിരിച്ചടയ്ക്കുമെന്നും കോത്താരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മല്യയ്ക്കും നീരവ് മോദിക്കും സമാനമായി രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സിബിഐ നീക്കം.

അതേസമയം വിക്രം കോത്താരിയുടെ കാൺപൂരിലെ വീട് സിബിഐ റൊയ്ഡ് ചെയ്യുകയാണ്.  യൂണിയൻ ബാങ്കിൽ നിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കിൽ നിന്ന് 352 കോടിയും വായ്പ എടുത്ത ശേഷം കോത്താരി ഒരു രൂപ പോലും തിരിച്ചടച്ചില്ലെന്നാണ് കേസ്.

click me!