'സുന്ദരി' പരാമര്‍ശം; ബിജെപിക്കെതിരെ തിരിച്ചടിച്ച് പ്രിയങ്ക

Published : Jan 25, 2017, 01:09 PM ISTUpdated : Oct 05, 2018, 12:52 AM IST
'സുന്ദരി' പരാമര്‍ശം; ബിജെപിക്കെതിരെ തിരിച്ചടിച്ച് പ്രിയങ്ക

Synopsis

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശമം. ഉത്തര്‍പ്രദേശില്‍ താരപ്രചാരകരുടെ പട്ടികയില്‍ കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ ഉള്‍പ്പെടുത്തിയതോടെ സുന്ദരി പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംപി വിനയ് കുമാറെത്തിയത്. 

പ്രിയങ്ക ഗാന്ധിയുടെ സൗന്ദര്യമാണ് വോട്ട് പിടിക്കുന്നതെങ്കില്‍ പ്രിയങ്കയേക്കാള്‍ സൗന്ദര്യമുള്ള താരപ്രചാരകര്‍ ബിജെപിക്കുണ്ടെന്നായിരുന്നു ഉത്തര്‍പ്രദേശിലെ ബിജെപി എംപി വിനയ് കട്യാറിന്റെ പരാമര്‍ശം. ബിജെപി നേതാവിന്റെ പ്രതികരണം രാജ്യത്തെ സ്ത്രീകളോടുള്ള ബിജെപിയുടെ മാനോഭാവമാണ് വ്യക്തമാക്കുന്നതെ പ്രിയങ്ക തിരിച്ചടിച്ചു. കത്യാറിന്റെ വാക്കുകള്‍ കേട്ടു പൊട്ടിച്ചിരിച്ചെന്നും പ്രിയങ്ക ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു. 

പെണ്‍മക്കളുടെ മാനം നഷ്ടപ്പെട്ടാല്‍ ഗ്രാമത്തേയോ സമുദായത്തേയോ മാത്രമേ ബാധിക്കൂ.  വോട്ട് പണത്തിനായി വിറ്റാല്‍ രാജ്യത്തിന്റെ അഭിമാനം നഷ്ടമാകുമെന്നുമായിരുന്നു ശരദ് യാദവിന്റെ വിവാദ പ്രസംഗം.  മകളെ സ്‌നേഹിക്കുന്നത് പോലെ വോട്ടിനേയും പരിഗണിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ശരദ് യാദവ് പിന്നീട് വിശദീകരിച്ചു. വിവാദ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ ശരദ് യാദവിന് നോട്ടീസ് അയച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം
പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്